കാഞ്ഞങ്ങാട്: രണ്ടാംഘട്ട നവീകരണത്തിനൊരുങ്ങുന്ന ഹോസ്ദുര്‍ഗ് പൂങ്കാവ് കര്‍പ്പൂരേശ്വര ക്ഷേത്രം ഉത്തരമലബാറില്‍ ആദ്യമായി അത്യപൂര്‍വ്വമായ മഹാരുദ്രയാഗത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 24 ന് നടക്കുന്ന മഹാശിവരാത്രി ഉത്സവത്തിന്റെ മുന്നോടിയായി 21 ന് ചൊവ്വാഴ്ചയാണ് മഹാരുദ്രയാഗം നടത്തുന്നത്. ഒറീസയിലെ പുരി ആസ്ഥാനമായി ധര്‍മ്മ സംരക്ഷണം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന വൈ.ബി.സി വേദിക് ഫൗണ്ടേഷനാണ് മഹാരുദ്രയാഗത്തിന് നേതൃത്വം നല്‍കുന്നത്. വൈദിക സമൂഹത്തിലെ നൂറ്റിഎട്ടുവേദ പണ്ഡിതന്മാരുടെ കാര്‍മ്മികത്വത്തിലാണ് യാഗം. നവീകരണത്തിന്റെ ഭാഗമായി ക്ഷേത്ര ശ്രീകോവിലിന്റെ കവാടം വെള്ളികൊണ്ടും സോപാനം പിച്ചളകൊണ്ടും ആവരണം ചെയ്ത് കമനീയമാക്കുന്ന ജോലിനടന്നുവരികയാണ്. ഹോസ്ദുര്‍ഗിലെ സ്വര്‍ണ്ണ വ്യാപാരി എം.നാഗരാജന്റെ കുടുംബമാണ് ഇത് വഴിപാടായി സമര്‍പ്പിക്കുന്നത്. 21ന് പുലര്‍ച്ചെ പശുദാന പുണ്യാഹം, മഹാഗണപതിഹോമം, 10 ന് ശ്രീകോവിലിന്റെ കവാടം സമര്‍പ്പണം.തുടര്‍ന്ന് കലശാഭിഷേകം. രാവിലെ 8ന് മഹാരുദ്രയാഗം ആരംഭം. 11.30 ന് പൂര്‍ണ്ണാഹൂതി, തുടര്‍ന്ന് പ്രസാദ വിതരണം, അന്നദാനം. 24ന് പുലര്‍ച്ചെ ഗണപതിഹോമം, ഉച്ചയ്ക്ക് അന്നദാനം, 4.30ന് ശ്രീ ഭൂതബലി, എഴുന്നള്ളത്ത്, രാത്രി 9.30ന് കാഴ്ചസമര്‍പ്പണം, മഹാശിവരാത്രി പൂജ, തിടമ്പ് നൃത്തം. പത്രസമ്മേളനത്തില്‍ പല്ലവനാരായണന്‍, അഡ്വ.എ.രാധാകൃഷ്ണന്, ഭാസ്കര റാവു, അശോകന്, ബി.രാധാകൃഷ്ണന്, കെ.വി.ബാബുരാജ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: