വാഷിങ്ടണ്‍: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ ചൈനീസ് കാബേജ് വിളവെടുത്തു. ബഹിരാകാശ യാത്രിക പെഗ്ഗി വിറ്റ്‌സണാണ് ഒരു മാസം പാകമായ കാബേജ് വിളവെടുത്തത്.
ബഹിരാകാശ നിലയത്തില്‍ കൃഷി ചെയ്യുന്ന അഞ്ചാമത്തെ വിളയാണിത്. കാബേജിന്റെ ഒരു പങ്ക് നിലയത്തിലുളളവര്‍ എടുത്ത ശേഷം ബാക്കി പഠനങ്ങള്‍ക്കായി കെന്നഡി സ്‌പേസ് സെന്ററിലെത്തിക്കും. ബഹിരാകാശയാത്രികര്‍ക്ക് രുചിയില്ലായ്‌മ അനുഭവപ്പെടാറാണ് പതിവെങ്കിലും കാബേജിന്റെ രുചി ആസ്വദിക്കാനാകുന്നുണ്ടെന്ന്് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കാബേജ് കൃഷി ചെയ്യാന്‍ തീരുമാനിച്ചത്.
ഈ വര്‍ഷം അവസാനത്തോടെ ബഹിരാകാശ നിലയത്തില്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നതിനെക്കുറിച്ചുളള പഠനത്തിലാണ് ശാസ്ത്രജ്്ഞര്‍.
















