കാസര്‍കോട്: കാര്‍ഷിക ആവശ്യത്തിനുളള ഈവര്‍ഷത്തെ മണ്ണെണ്ണ പെര്‍മിറ്റുകള്‍ കാസര്‍കോട് താലൂക്കിലെ വിവിധ കൃഷിഭവനുകളില്‍ 21, 22 തീയ്യതികളില്‍ രാവിലെ 10.30 മുതല്‍ വൈകുന്നേരം മൂന്നു മണി വരെ വിതരണം ചെയ്യും. പെര്‍മിറ്റ് ഉടമകള്‍ റേഷന്‍ കാര്‍ഡ്, കൃഷിഭവനുകളില്‍ നിന്ന് ലഭിച്ച ടോക്കണ്‍, പെര്‍മിറ്റിന്റെ വിലയായ 30 രൂപ എന്നിവ സഹിതം ഹാജരായി പെര്‍മിറ്റ് കൈപ്പറ്റണം. 21 ന് മൊഗ്രാല്‍ പുത്തൂര്‍, മധൂര്‍ ബദിയടുക്ക കുമ്പഡാജെ , ചെങ്കള ചെമ്മനാട് എന്നീ കൃഷിഭവനുകളിലും കാസര്‍കോട് മുന്സിപാലിറ്റിയില് താലൂക്ക് സപ്ലൈ ഓഫീസ്, കാസര്‍കോടും 22 ന് മുളിയാര്‍, കാറഡുക്ക, ബെളളൂര്‍, ദേലംപാടി, ബേഡഡുക്ക, കുറ്റിക്കോല്‍ എന്നീ കൃഷിഭവനുകളിലും പെര്‍മിറ്റ് വിതരണം ചെയ്യും.
മഞ്ചേശ്വരം താലൂക്ക് പരിധിയിലെ 2017 വര്‍ഷത്തെ കാര്‍ഷിക ആവശ്യത്തിനുളള മണ്ണെണ്ണ പെര്‍മിറ്റുകളുടെ വിതരണം അതാത് പഞ്ചായത്ത്, കൃഷിഭവന് കേന്ദ്രങ്ങളില്‍ 21, 22 തീയ്യതികളില്‍ രാവിലെ 10.30 മുതല്‍ വൈകുന്നേരം മൂന്നു മണി വരെ നടക്കും. 21 ന് എന്മകജെ, പുത്തിഗെ, കുമ്പള, പൈവളിഗെ, വൊര്‍ക്കാടി, മഞ്ചേശ്വരം, മംഗല്‍പ്പാടി എന്നീ പഞ്ചായത്തുകളിലും 22 ന് മീഞ്ച പഞ്ചായത്തിലുമാണ് വിതരണം. പെര്‍മിറ്റ് ഉടമകള്‍ റേഷന്‍ കാര്‍ഡ്, കൃഷിഭവനുകളില്‍ നിന്ന് ലഭിച്ച ടോക്കണ്‍, പെര്‍മിറ്റിന്റെ വിലയായ 30 രൂപയും സഹിതം ഹാജരായി പെര്‍മിറ്റ് കൈപ്പറ്റണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: