കാസര്‍കോട്: ഫെബ്രുവരി മാസത്തേക്ക് അനുവദിച്ച റേഷന്‍ അരിയും ഗോതമ്പും മണ്ണെണ്ണയും 28 വരെ അതാത് പൊതുവിതരണ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. കരട് മുന്‍ഗണനാ പട്ടികയില്‍പെട്ട റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി അന്തിമപട്ടികയിലെ മാറ്റങ്ങള്‍ക്ക് വിധേയമായി ആളൊന്നിന്്് നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും ലഭിക്കും. എ എ വൈ കാര്‍ഡുടമകള്‍ക്ക് സൗജന്യമായി 28 കിലോ അരിയും ഏഴ്് കിലോ ഗോതമ്പും ലഭിക്കും. നോണ്‍ പ്രയോറിറ്റി (സബ്സിഡി) കാര്‍ഡുടമകള്‍ക്ക് ആളൊന്നിന്്് രണ്ട് കിലോ അരി രണ്ട് രൂപ നിരക്കില്‍ അന്തിമപട്ടികയിലെ മാറ്റങ്ങള്‍ക്ക് വിധേയമായി ലഭിക്കും. നോണ്‍ പ്രയോറിറ്റി (നോണ്‍ സബ്സിഡി) കാര്‍ഡൊന്നിന് ആറു കിലോ ഭക്ഷ്യധാന്യം ലഭിക്കും. ഇതില്‍ അരി 8.90 രൂപ നിരക്കിലും, ഗോതമ്പ് 6.70 രൂപ നിരക്കിലുമാണ് ലഭിക്കുക.ജില്ലയിലെ മുഴുവന്‍ വൈദ്യുതീകരിച്ച വീട്ടിലെ കാര്‍ഡിന് അര ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതീകരിക്കാത്ത വീടുകളിലെ കാര്‍ഡിന് 4 ലിറ്റര്‍ മണ്ണെണ്ണയും ലിറ്ററിന് 21 രൂപ നിരക്കില്‍ ലഭിക്കും. നിലവില്‍ ബി.പി.എല്‍, എ.എ.വൈ കാര്‍ഡുകള്‍ കൈവശമുള്ളവര്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള കരട് മുന്‍ഗണന, എ.എ.വൈ കരട് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ കാര്‍ഡിലെ ഓരോ അംഗത്തിനും 250 ഗ്രാം പഞ്ചസാര 13.50 രൂപ നിരക്കില്‍ ഡിസംബര്‍ മാസ വിഹിതമായി 18 വരെ ലഭിക്കും. അന്ന പൂര്‍ണ്ണ കാര്‍ഡുടമകള്‍ക്ക് 10 കിലോ അരി സൗജന്യമായി ലഭിക്കും.കാര്‍ഡുടമകള്‍ക്ക് അര്‍ഹതപ്പെട്ട റേഷന്‍ സാധനങ്ങള്‍ നിശ്ചിത അളവിലും, തൂക്കത്തിലും, വിലയിലും, ബില്‍ സഹിതം റേഷന്‍ കടകളില്‍ നിന്നും വാങ്ങേണ്ടതാണ്. പരാതിയുണ്ടെങ്കില്‍ താലൂക്ക് സപ്ലൈ ഓഫീസ് കാസര്‍കോട് 04994 230108, താലൂക്ക് സപ്ലൈ ഓഫീസ് ഹോസ്ദുര്‍ഗ്ഗ് 04672 204044, താലൂക്ക് സപ്ലൈ ഓഫീസ് മഞ്ചേശ്വരം 04998 240089, താലൂക്ക് സപ്ലൈ ഓഫീസ് വെളളരിക്കുണ്ട് 04672 242720, ജില്ലാ സപ്ലൈ ഓഫീസ് കാസര്‍കോട് 04994 255138, ടോള്‍ഫ്രീ നമ്പര്‍ (1) 1800-425-1550 (2) 1967 എന്നീ നമ്പറുകളില്‍ അറിയിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: