Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ഡോസ്റ്റോവ്‌സ്‌ക്കിയുടെ ആത്മാവ് കൂടെയുള്ള ഒരാള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 08:05 am IST
in Literature

കവി നോവലിസ്റ്റാവുന്നത് വലിയ ദൂരംകടന്നല്ല. അതു പരസ്പരം ഒരു ഇഴുകലാണ്. കവിയില്‍ത്തന്നെ ഉള്ളതിനെ പുറത്തെടുക്കല്‍. കവിയും നോവലിസ്റ്റുമായ വേണു. വി.ദേശം പറയുന്നത് തന്നിലെ കവിയേയും നോവലിസ്റ്റിനേയുംകുറിച്ചു തന്നെ. വലിയ നോവലിസ്റ്റുകളായ ടോള്‍സ്റ്റോയിയേയും ഡെസ്റ്റോവ്‌സ്‌ക്കിയേയും വിശേഷിപ്പിക്കുന്നത് വിശ്വകവികളെന്നാണ്. വലിയ എഴുത്തുകരെല്ലാം വിശ്വ കവികളാണ്. മഹാകവി ടാഗോറിനെക്കുറിച്ചുള്ള ഒരു രചനയില്‍ ധ്യാനത്തിന്റെ പേനയില്‍ അക്ഷരങ്ങളുടെ മഷി നിറക്കുന്ന ഏകാന്തതയിലാണ് ഇപ്പോള്‍ വേണു. എഴുത്തു തുടര്‍ച്ചയില്‍ ക്‌ളാസിക്കുകളുടെ ആത്മാവുകള്‍ സ്പന്ദിക്കുന്ന വരപ്രസാദത്തിലാണ് ഈ ദേശക്കാരന്‍.

മലയാളത്തില്‍ വിവര്‍ത്തന സാഹിത്യം സമ്പന്നമാകുന്നതിന് വേണുവിന്റെയും കൂടി എഴുത്തു പങ്കിലാണ്. വേണുവിന്റെ വിവര്‍ത്തന ആസ്തിയില്‍ 11 നോവലുകളും3 ചെറുകഥകളും ഒരു യാത്രാവിവരണവുമുണ്ട്. ഡോസ്റ്റോവ്‌സ്‌ക്കിയുടെ മലയാള വിവര്‍ത്തകന്‍ എന്നപേരിലാണ് വേണു അറിയപ്പെടുന്നത്. ഡോസ്റ്റോവ്‌സ്‌ക്കിയുടെ ആത്മാവു കൂടെയുള്ളയാള്‍ എന്നും പറയാം. ആ ആത്മാവ് ആവേശിച്ചതുകൊണ്ടാവണം വേണുവിന്റെ ആദ്യനോവല്‍ റഷ്യന്‍ ക്രിസ്തു ഡോസ്റ്റോവ്‌സ്‌ക്കിയെക്കുറിച്ചായത്. ഈ വിശ്വ എഴുത്തുകാരനിലൂടെയുള്ള ഓരോ വായനയും തീര്‍ഥാടനം ആയിരുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ എഴുതപ്പെട്ടിട്ടുള്ളത് ഡോസ്റ്റോവ്‌സ്‌ക്കിയെക്കുറിച്ചാണ്. ജീവിതത്തില്‍ ഒത്തിരി സഹനങ്ങളുടെ കുരിശു ചുമന്ന ഡോസ്റ്റോവ്‌സ്‌ക്കി വ്യസനങ്ങളുടെ വിശുദ്ധനായിരുന്നു. അങ്ങനെ അദ്ദേഹത്തെക്കുറിച്ചുള്ള പുസ്തകം റഷ്യന്‍ ക്രിസ്തുവായി. ജീവിതത്തക്കുറിച്ച് എഴുതണമെന്നായിരുന്നു ആദ്യം. അങ്ങനെ ജീവചരിത്രമെഴുതി. പിന്നെയാണ് ടെക്‌നിക് മാറ്റി നോവലാക്കിയത്. അപ്പോള്‍ കഥാപാത്രങ്ങളും മറ്റും മറ്റുമായി നോവലിന്റെ ചേരുവയാകുകയായിരുന്നു. നോവലായിമാറാനുള്ള വിധിയായിരുന്നു ജീവചരിത്രത്തിന്. റഷ്യന്‍ ക്രിസ്തു രണ്ട് പതിപ്പിറങ്ങി.

വേണുവിനെ ആവേശിച്ച മറ്റൊരു വിശ്വ കവിയാണ് ലിയോടോള്‍സ്റ്റോയി. അദ്ദേഹത്തെക്കുറിച്ചെഴുതിയ നോവല്‍ പ്രിയപ്പെട്ട ലിയോ. ടോള്‍സ്റ്റോയിയുടെ വ്യക്തി ജീവിതത്തിലും എഴുത്തു ജീവിതത്തിലും ഉണ്ടായ തീവ്ര സങ്കീര്‍ണ്ണതകളാണ് നോവലില്‍. ഈ എഴുത്തുകാരുടെ രചനകളിലും മറ്റും മുങ്ങിക്കുളിച്ചിട്ടും ഇനിയും ആഴങ്ങള്‍ ബാക്കിയുണ്ടെന്നും താന്‍ മേല്‍തട്ടില്‍ കിടന്നുമാത്രം നനയുകയായിരുന്നവെന്നും വേണു. ബുദ്ധ ദര്‍ശനവും ക്രിസ്തു ബോധ്യവും ഉള്ള ആളായിരുന്നു ടോള്‍സ്റ്റോയി. ബുദ്ധന്റെ കൊട്ടാരം വിട്ടുപോകല്‍ ടോള്‍സ്റ്റോയ്‌ക്ക് വീടു വിട്ടു പോരലായിരുന്നു. മൂന്നു തവണ് അങ്ങനെ അദ്ദേഹം വീടു വിട്ടുപോയി. മൂന്നാം തവണ പോന്നതിനിടയിലാണ് റെയില്‍വെ സ്റ്റേഷനില്‍വച്ച് അന്ത്യം.

കുട്ടിക്കാലത്ത് വായനയുടെ ലഹരിയിലാണ് കവിതയുടെ ഛന്ദസിലേക്കു വീണത്. കിട്ടുന്നതെല്ലാം വായിച്ചു. ചങ്ങമ്പുഴയെ വായിക്കാന്‍ തുടങ്ങിയപ്പോഴാണ് ഏതോ ഭാവനയുടെ കാന്താര നടപ്പും നക്ഷത്ര സഞ്ചാരവും ഉണ്ടാകുന്നത്. പിന്നെയത് കവിതയായി തിരിച്ചറിഞ്ഞു. പ്രീ-ഡിഗ്രിക്കു പഠിക്കുമ്പോള്‍ മാതൃഭൂമി ബാലപംക്തിയില്‍ നാല് കവിതകള്‍ പ്രസിദ്ധീകരിച്ചു. നാല് കവിതാ സമാഹാരങ്ങള്‍ ഇറങ്ങി. ആദി രൂപങ്ങള്‍, ധ്യാനി, നിലയില്ലാത്ത കാഴ്‌ച്ചകള്‍, മോഹാന്ധധാര സഞ്ചാരി. ഖലീല്‍ ജിബ്രാന്‍, ജ്ഞാനേശ്വര്‍ എന്നിവരുടേയും മറ്റുമായി വിവര്‍ത്തന കവിതകള്‍ വേറെയും. മലയാളത്തിലെ ആദ്യ ഗസല്‍ ആല്‍ബം പ്രണാമം എഴുതിയത് വേണുവാണ്. ഉമ്പായി പാടി. പുറത്തിറങ്ങാനിരിക്കുന്ന സിനിമ കാപു ചിനോയില്‍ ഒരു ഗാനം എഴുതി. ജയചന്ദ്രനാണ് പാടിയിരിക്കുന്നത്.

ആലുവ ദേശത്ത് താമസം. പൊതു വിതരണ വകുപ്പിലായിരുന്നു ജോലി. മകനും മകളുമായി ഇരട്ട മക്കളാണ്. മകന്‍ ജോലിയുമായി ചൈനയില്‍. മകള്‍ എറണാകുളത്ത് എ.ജി ഓഫീസില്‍. ഭാര്യ ഗൃഹഭരണം. മുഴുനീളെ എഴുത്തും വായനയുമായി തിരക്കിലാണ് വേണു.വി.ദേശം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

Entertainment

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

Entertainment

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

India

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

Kerala

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.