കാസര്‍കോട്: അടുക്കത്ത് ബയല് താളിപ്പടുപ്പിലെ സ്കൂളില്‍ സംഘടിപ്പിച്ച് പരിപാടി ഉദ്ഘാടനെ ചെയ്യാനെത്തിയ കാസര്‍കോട് നഗരസഭ ചെയര്‍പേഴസണ്‍ ബിഫാത്തിമ ഇബ്രാഹിമിനെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു.
അഴിമതി ആരോപണ വിധേയയായ ചെയര്‍പേഴ്സണെ നഗരസഭ പ്രതിപക്ഷ നേതാവ് പി.രമേശ്, ബിജെപി മുനിസിപ്പല്‍ കമ്മറ്റി പ്രസിഡണ്ട് സതീഷ് അണങ്കൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ തടയുകയായിരുന്നു.
പരിപാടി ഉദ്ഘാടനം ചെയ്യാതെ ചെയര്‍പേഴ്സണോട് പിരിഞ്ഞു പോകാന്‍ ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുകയായിരുന്നു. ബിജെപി പ്രവര്‍ത്തകരുടെ എതിര്‍പ്പ് ശക്തമായതോടെ ഉദ്ഘാടനം നിര്‍വ്വഹിക്കാതെ ചെയര്‍പേഴ്സണ്‍ മടങ്ങി പോയി.
നഗരസഭയില്‍ നടപ്പാക്കിയ ഭവനപുനരധിവാസ പദ്ധതിയിലും സ്വാശ്രയ പദ്ധതിയിലും അഴിമതി നടത്തിയെന്നാരോപിച്ച് നഗരസഭാ ഭരണസമിതിക്കെതിരെ ബിജെപി സമരപരിപാടികള്‍ തുടരുകയാണ്. ഇതിന്റെ ഭാഗമായി ചെയര്‍പേഴ്സന്റെ ഔദ്യോഗിക പരിപാടികള്‍ തടയാനും ബഹിഷ്കരിക്കാനും ബിജെപി തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ചെയര്‍പേഴ്സന്റെ പരിപാടി ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: