ഉദുമ: തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്ര ആറാട്ടുമഹോത്സവത്തിന് കൊടിയിറങ്ങി. ആറാട്ടുമഹോത്സവത്തിന്റെ പരമപ്രധാനമായ ദേവന്റെ ആറാട്ടെഴുന്നള്ളത്ത് ഇന്നലെ നടന്നു. വൈകിട്ട് ക്ഷേത്ര സന്നിധിയില്‍ നിന്ന് ആറാട്ടു കടവിലേക്ക് ആരംഭിച്ച എഴുന്നള്ളത്തിന് വഴിയില്‍ ഭക്തജനങ്ങള്‍ ആരതിയുമായി അനുഗ്രഹം തേടി. പാലക്കുന്ന് ഭഗവതി ക്ഷേത്ര സ്ഥാനികരും കരിപ്പോടി മുച്ചിലോട്ട് ഭഗവതി ക്ഷേത്ര സ്ഥാനികരും ആചാര വിധി പ്രകാരമുള്ള ചടങ്ങുകളില്‍ എഴുന്നള്ളത്തിനെ വരവേറ്റു. ആറാട്ട് കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ പാലക്കുന്ന് ഭഗവതി ക്ഷേത്ര ദേവതകള്‍ എഴുന്നള്ളത്തിനെ അനുഗമിച്ചു. എഴുന്നള്ളത്ത് തിരിച്ചെത്തിയതോടെ പൂജകളും ഉത്സവവും നടന്നു. ഇന്ന് പുലര്‍ച്ച കൊടിയിറങ്ങി. 4.30നു ചന്ദ്രഗിരി ധര്‍മശാസ്താ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളത്ത്, രാത്രി ഒമ്പതിന് തെയ്യംകൂടല്‍. നാളെ 12ന് മൂവാളംകുഴി ചാമുണ്ഡി തെയ്യം. 24നു ശിവരാത്രി. വൈകിട്ട് ആറിനു പ്രദോഷപൂജ, രാത്രി ഒമ്പതിന് നൃത്തനിശ, തുടര്‍ന്നു തിടമ്പുനൃത്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: