കാസര്‍കോട്: കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും വിവിധ ക്ഷേമപെന്‍ഷനുകള്‍ കൈപ്പറ്റുന്നവരും പെന്ഷന് അപേക്ഷ പാസായിട്ടുളളതുമായ ഗുണഭോക്താക്കള്‍ നിശ്ചിത മാതൃകയിലുളള സത്യപ്രസ്താവന ഫോറം 28 നകം പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. പെന്ഷന് കൈപ്പറ്റുന്ന ഗുണഭോക്താക്കളില്‍ ശാരീരികമോ മാനസികമോ ആയ അവശതകള്‍ കാരണം ആധാര്‍ എടുക്കാന്‍ സാധിക്കാത്തവരുടെ വിവരങ്ങള്‍ രേഖാമൂലം പഞ്ചായത്തില്‍ അറിയിക്കണം. ആധാര്‍ എടുക്കാനുളള സൗകര്യം അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെ പഞ്ചായത്ത് ചെയ്തു തരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: