കാസര്‍കോട്: വോര്‍ക്കാടി പ്രാഥമികാരോഗ്യ കേന്ദ്രം ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമാക്കും. വോര്‍ക്കാടി പിഎച്ച്സിയില്‍ നടന്ന ആരോഗ്യ സഭയിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. പി.ബി.അബ്ദുള്‍ റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബ്ദുള്‍ മജീദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കെഎം അഷ്റഫ്, റഷീദ് വോര്‍ക്കാടി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം മുരളീധരന് എന്നിവര്‍ സംസാരിച്ചു.ഡെപ്യൂട്ടി ഡിഎംഒ ഡോ. ഇ മോഹനന് ആര്ദ്രംമിഷനെക്കുറിച്ച് വിശദീകരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രവീണ്‍ ആര് കൃഷ്ണന് ആരോഗ്യ രേഖ ചടങ്ങില്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: