പത്തനംതിട്ട: മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെറുകിട വ്യവസായങ്ങളുടെ മൂലധനം കുതിര ശക്തി അടിസ്ഥാനത്തില്‍ പുനര്‍ നിര്‍ണ്ണയിച്ച് അഞ്ചിരട്ടിയില്‍ കൂടുതല്‍ ഫീസ് ഈടാക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് ലഘു ഉദ്യോഗ ഭാരതി ജില്ലാ ജനറല്‍ ബോഡി യോഗം സംസ്ഥാന സര്‍ക്കാരിനോട് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാലുലക്ഷം രൂപ ബാങ്ക് വായ്പ എടുത്ത് നാല്‍പ്പത് കുതിരശക്തി മോട്ടറും അനുബന്ധ ഉപകരണങ്ങളുമായി പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനത്തിന് കണ്‍സന്റ് പുതുക്കുന്നതിന് ഇരുപത് ലക്ഷം രൂപ പ്രവര്‍ത്തന മൂലധനമായി പുനര്‍ നിര്‍ണ്ണയിച്ച് അഞ്ചിരട്ടി ഫീസ് ഈടാക്കുന്നു. 3560 രൂപ അടയ്ക്കേണ്ട സ്ഥാനത്ത് 17800 രൂപയാണ് പുതിയ നിരക്ക്.
അനുമതി നിഷേധിക്കുമെന്ന ഭയത്താല്‍ ചോദിക്കുന്ന തുക അടച്ച് കണ്‍സന്റ് പുതുക്കുകയാണെന്നും യോഗം ചൂണ്ടിക്കാട്ടി. റ്റി.ആര്. ബാലചന്ദ്രന് അദ്ധ്യക്ഷനായി. ദേശീയ പ്രവര്‍ത്തക സമിതിയംഗം എന്‍.കെ.വിനോദ,് സംസ്ഥാന ജനറല്‍ സെക്രട്ടറി ബി.സുധീര്‍ കുമാര്‍, ജില്ലാ ഘടകം കണ്‍വീനര്‍ അനില്‍ ബൊക്കാറോ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: