പന്തളം: പന്തളം നഗരസഭയില്‍ ഗതാഗത ഉപദേശക സമിതി യോഗത്തിന്റെ തീരുമാനമായി പന്തളം നഗരത്തില്‍ ട്രാഫിക്ക് പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തി.
പന്തളം ജംഗ്ഷന് മുതല്‍ പടിഞ്ഞാറോട്ട് മാവേലിക്കര റോഡില്‍ മഹാരാജാ ഹോട്ടല്‍ മുതല്‍ ഷിഫ ആയുര്‍വ്വേദ ആശുപത്രിവരെ റോഡിനു തെക്കുവശം കടകള്‍ക്ക് അഭിമുഖമായി ഫോര്‍വീലര്‍ പാര്‍ക്ക് ചെയ്യണം. കെഎസ്ആര്‍ടിസി ഉള്‍പ്പെടെ ഒരു ബസ്സിനും ഇവിടെ സ്റ്റോപ്പ് അനുവദിക്കില്ല. ഇവിടെ നോ സ്റ്റോപ്പ് ബോര്‍ഡ് സ്ഥാപിക്കും. ഷിഫ മുതല്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് വരെ റോഡിനു തെക്ക് വശം മാത്രം മറ്റു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. നഗരസഭാ കാര്യാലയം മുതല്‍ കെഎസ്ആര്‍ടിസി വരെ പഴയ വില്ലേജ് ഓഫീസിന്റെ മുന്‍വശം ഒഴികെ വടക്കുവശത്ത് പാര്‍ക്കിംഗ് അനുവദിക്കില്ല. ചരക്ക് വാഹനങ്ങള്‍ക്ക് തിരക്ക് സമയം ഒഴികെ മാത്രം പാര്‍ക്കിംഗ് അനുവദിക്കും. മാവേലിക്കര ഭാഗത്തേക്കു പോകുന്ന പ്രൈവറ്റ് ബസ്സുകള്‍ക്ക് പഴയ അശ്വതി തിയേറ്ററിന് മുമ്പില്‍ മാത്രം സ്റ്റോപ്പ് അനുവദിക്കും.
പന്തളം കുറുന്തോട്ടയം കവല മുതല്‍ എംസി റോഡില്‍ അടൂര്‍ ഭാഗത്തു നിന്നുളള എല്ലാ ബസ്സുകള്‍ക്കും കോളേജിന്റെ മുമ്പില്‍ ഫെഡറല്‍ ബാങ്കിന് മുന്‍ വശത്ത് സ്റ്റോപ്പ് അനുവദിക്കും. കിഴക്ക് വശം ജംഗ്ഷന് മുതല്‍ ആര്യാസ് ഹോട്ടല്‍ വരെ പാര്‍ക്കിംഗ് അനുവദിക്കില്ല. ആര്യാസ് ഹോട്ടല്‍ മുതല്‍ ഓട്ടോ സ്റ്റാന്‍ഡ് അനുവദിച്ചു. അടൂര്‍ ഭാഗത്തേക്കുളള ബസ്സുകള്‍ വെയിറ്റിംഗ് ഷെഡ്ഡിന് മുമ്പില്‍ നിര്‍ത്തണം.
പുളിമൂട്ടില്‍ ജൂവലറി മുതല്‍ സണ്‍ ഷൈന്‍ വരെ ടൂവീലര്‍ പാര്‍ക്കിംഗ് അനുവദിച്ചു. എന്‍എസ്എസ് ജിഎച്ച്എസ്, ബിഎച്ച്എസ് എന്നിവയ്ക്ക് ഇടയിലുളള സ്ഥലത്തും കോളേജ് കവാടത്തിന് ശേഷവും കിഴക്ക് ഭാഗത്ത് നിലവിലുളള ടെമ്പോ ട്രാവല്ലര്‍ പാര്‍ക്കിംഗും, ബാക്കി ഭാഗത്ത് കാര്‍ പാര്‍ക്കിംഗും അനുവദിച്ചു. പടിഞ്ഞാറ് വശം കവല മുതല്‍ എവണ്‍ ബേക്കറി വരെ പാര്‍ക്കിംഗ് അനുവദിക്കില്ല. പത്തനംതിട്ട റോഡില്‍ കവല മുതല്‍ സെട്രല്‍ ബാങ്ക് വരെ വടക്കുവശം പാര്‍ക്കിംഗ് അനുവദിക്കില്ല. സെന്‍ട്രല്‍ ബാങ്ക് മുതല്‍ പളളിഗേറ്റ് വരെ ടൂവീലര്‍ പാര്‍ക്കിംഗ് അനുവദിക്കും. വൈഎം ട്രേഡേഴ്സിനു മുമ്പില്‍ ബസ്സുകള്‍ക്കു സ്റ്റോപ്പ് അനുവദിക്കും. കവല മുതല്‍ ബാറ്റാ സ്റ്റോര്‍ വരെ തെക്കുവശം പാര്‍ക്കിംഗ് അനുവദിക്കില്ല.
ബാറ്റാ സ്റ്റോര്‍ മുതല്‍ കിഴക്കോട്ട് ടാക്സി കാര്‍ സ്റ്റാന്‍ഡും പെട്ടി ഓട്ടോ സ്റ്റാന്‍ഡും അനുവദിക്കും. പത്തനംതിട്ടയില്‍ നിന്ന് വരുന്ന ബസ്സുകള്‍ ഷീബാ ക്ലോത്ത് സെന്ററിന് മുമ്പില്‍ നിര്‍ത്തണം. മെഡിക്കല്‍ മിഷന് കവലയില്‍ പാര്‍ക്കിംഗ് സംബന്ധിച്ച് ഉപസമിതി സ്ഥലം സന്ദര്‍ശിച്ച ശേഷം തീരുമാനിക്കും. ഇവിടെ എംഎം ജംഗ്ഷന് കഴിഞ്ഞ് തെക്കോട്ട് മസ്ജിദിന്റെ മുമ്പിലുളള നോ പാര്‍ക്കിംഗ് ബോര്‍ഡ് മാറ്റുന്നതിനും, പടിഞ്ഞാവശം ചേര്‍ന്ന് പാര്‍ക്കിംഗ് അനുവദിക്കുന്നതിനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: