പത്തനംതിട്ട: കോന്നി റീജിയണല്‍ സഹകരണ ബാങ്കിലെ അഴിമതി കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷിക്കണമെന്ന് യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വിഷ്ണുമോഹന് ആവശ്യപ്പെട്ടു.
രണ്ടരക്കോടി രൂപയുടെ അഴിമതി നടന്നതിന്റെ വ്യക്തമായ തെളിവുകള്‍ യുവമോര്ച്ചക്ക് ലഭിച്ചിട്ടുണ്ട്. അഴിമതിയില്‍ പങ്കാളികളായ സിപിഎം നേതാക്കന്മാരെയും ജീവനക്കാരേയും നിയമത്തിന്റ മുന്നില്‍ കൊണ്ടുവരാന്‍ കോടതി നിരീക്ഷണത്തിലുള്ള അന്വഷണം ആവശ്യപ്പെട്ട് നിയമ നടപടി സ്വീകരിക്കും.
ഈ സഹകരണ സംഘത്തിന്റെ കീഴിലുള്ള നീതി മെഡിക്കല്‍ സ്റ്റോറിലും ഗ്യാസ് ഏജന്‍സിയിലും ലക്ഷങ്ങളുടെ ക്രമക്കേടാണ് നടന്നിരിക്കുന്നത്. സിപിഎം നേതൃത്വത്തിലുള്ള ഭരണ സമിതി നടത്തിയ അഴിമതി ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഏജന്‍സികള്‍ അന്വേഷിച്ചാല്‍ കുറ്റവാളികള്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ട്.
അഴിമതി ഒതുക്കിത്തീര്‍ക്കാന്‍ കള്ളപ്പണ ഇടപാടുകളും നടന്നതായും അറിയുന്നു. ഇതും അന്വേഷണ വിധേയമാക്കണം. അഴിമതിക്കെതിരെ നിയമപരമായും ജനകീയമായും സമര പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുമെന്നും യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: