തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ ക്ഷയരോഗത്തിനുളള പ്രതിദിന ചികിത്സാരീതി ഈ മാസം മുതല്‍ നടപ്പിലാക്കി തുടങ്ങിയെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഒന്നിടവിട്ട ദിവസങ്ങളില്‍ മരുന്ന് കഴിക്കുന്ന മുന്‍ രീതിയില്‍ നിന്ന് വ്യത്യസ്തമായി എല്ലാ ദിവസവും മുടങ്ങാതെ ക്ഷയരോഗത്തിനെതിരെയുളള മരുന്നുകള്‍ ഒന്നായി ചേര്‍ത്ത പ്രതിദിന നിശ്ചിത മാത്രാ മിശ്രിതങ്ങള്‍(ഡെയ്‌ലി റെജിമെന്‍ ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍-ഡോട്‌സ്) ശരീരഭാരത്തിന് അനുസരിച്ച് കഴിക്കുന്നരീതി ഉപയോഗത്തില്‍ വരുത്തിക്കഴിഞ്ഞു. ഇത് സര്‍ക്കാര്‍-സ്വകാര്യാശുപത്രികളിലെ ക്ഷയരോഗികള്‍ക്ക് സൗജന്യമായി ലഭ്യമാണ്. ഈ സൗകര്യം ക്ഷയരോഗബാധിതര്‍ ഉപയോഗപ്പെടുത്തേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
മൊബൈല്‍ അധിഷ്ഠിത സാങ്കേതികവിദ്യയോടെയാണ് 99 ഡോട്ട്‌സും സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നത്. കേന്ദ്രസഹായത്തോടെ തെരഞ്ഞെടുത്ത നാലു ജില്ലകളില്‍ ക്ഷയരോഗ നിവാരണ ചികിത്സാപദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ക്ഷയരോഗ നിര്‍മാര്‍ജനം എന്ന പ്രഖ്യാപിത ലക്ഷ്യത്തിന് കരുത്ത് പകരുന്നതിന് മാര്‍ച്ച് 24 ന് ക്ഷയരോഗദിനാചരണത്തിന്റെ സംസ്ഥാനതലപരിപാടികള്‍ തലസ്ഥാനത്തു നടത്തുമെന്നും മന്ത്രി പറഞ്ഞു. ഡോക്ടര്‍മാരായ പാര്‍വതി, അഷ്‌റഫ്, പ്രഭാകുമാരി എന്നിവരും പങ്കെടുത്തും.
















