തൃശൂര്‍: ഏഴഴകുള്ള കറുപ്പുകൊണ്ട് ആരാധകമനസ്സ് കീഴടക്കിയ ഗജവീരന്‍ ചിറയ്‌ക്കല്‍ മഹാദേവന്‍ ചെരിഞ്ഞു. കേരളത്തിലെ തലയെടുപ്പുള്ള ആനകളില്‍ പ്രമുഖനായിരുന്നു ആന്‍ഡമാന്‍ സ്വദേശിയായ മഹാദേവന്‍.
തൃശൂര്‍ -ആറാട്ടുപുഴ പൂരങ്ങള്‍ ഉള്‍പ്പടെ കേരളത്തിലെ പ്രമുഖ പൂരങ്ങളിലെല്ലാം വര്‍ഷങ്ങളായി ചിറയ്‌ക്കല്‍ മഹാദേവന്‍ നിറസാന്നിദ്ധ്യമായിരുന്നു. ചിറയ്‌ക്കല്‍ മധുവിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് മഹാദേവന്‍. പെരുമ്പാവൂരിലാണ് അന്ത്യം സംഭവിച്ചത്.
















