കണ്ണുര്‍: മലയാള സിനിമാരംഗത്തുള്ളവര്‍ അധോലോകത്തെ വെല്ലുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിനിമയിൽ ക്രിമിനൽ സ്വഭാവമുള്ളവർ കൂടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അധോലോകത്തിന് സ്വാധീനിക്കാന്‍ കഴിയുന്ന ഒന്നല്ല മലയാള സിനിമാ രംഗം. ഈ മേഖലയിൽ നിന്നും ക്രിമിനലുകളെ ഇല്ലാതാക്കാനുള്ള സിനിമാ പ്രവർത്തകരുടെ നീക്കത്തിനൊപ്പം സർക്കാരുമുണ്ടാകും. സിനിമാ മേഖലയിലേക്ക് ആളുകളെ എടുക്കുമ്പോൾ സൂക്ഷമത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് സിനിമാ മേഖലയെ വിമര്‍ശിച്ച് മുഖ്യമന്ത്രി രംഗത്ത് എത്തിയത്.
നടിയെ ആക്രമിച്ച സംഭവത്തിൽ പലരും സാങ്കൽപ്പിക പ്രതികളെ സൃഷ്ടിക്കുന്നുണ്ട്. ചിലരെ സാങ്കൽപ്പിക പ്രതികളാക്കാൻ വ്യാപക പ്രചരണം നടക്കുന്നുമുണ്ട്. ഇതിനു പിന്നാലെ പോലീസ് പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസിൽ മിക്കപ്രതികളും അറസ്റ്റിലായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















