കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തം സംശയാസ്പദമായ സാഹചര്യത്തിലാണെന്ന് റിപ്പോര്‍ട്ട്.
തീപിടിത്തം ഷോര്‍ട്ട്സര്‍ക്യൂട്ട് മൂലമല്ലെന്ന് അന്വേഷണ സംഘം നടത്തിയ പരിശോധനയില്‍ കണ്ടെത്തി. തീപിടുത്തത്തിന് കാരണം ഷോര്‍ട്ട്സര്‍ക്യൂട്ടായിരുന്നില്ല. മണ്ണെണ്ണയില്‍ നിന്നോ പെട്രോളില്‍ നിന്നോ പടര്‍ന്നതാകാമെന്നും ഇക്കാര്യത്തില്‍ വിശദമായ പരിശോധന വേണമെന്നും റിപ്പോര്‍ട്ട് പറയുന്നു. അന്വേഷണ സംഘം ശനിയാഴ്ച റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറും.
കഴിഞ്ഞ ദിവസം രാധ തീയറ്ററിന് സമീപത്തെ മോഡേണ്‍ തുണിക്കടയിലാണ് തീപ്പിടുത്തമുണ്ടായത്. തുടര്‍ന്ന് അനേകം കടകളിലേക്ക് തീ പടരുകയും വന്‍ നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തു. രണ്ടു വര്‍ഷത്തിനിടയില്‍ നഗരത്തില്‍ നാലോളം വലിയ തീപ്പിടുത്തങ്ങളാണ് നടന്നിട്ടുള്ളത്.
















