കാഞ്ഞങ്ങാട്: പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ജീവനു ഭീഷണിയാവുന്ന തരത്തില്‍ ജില്ലയിലെ സ്വകാര്യ ബസുകള്‍ നടത്തുന്ന മത്സരയോട്ടം നിയന്ത്രിക്കാന്‍ അധികാരികള്‍ ഉടന്‍ ഇടപെടണമെന്ന് എബിവിപി ജില്ലാ കണ്‍വീനര്‍ പ്രണവ് പരപ്പ ആവശ്യപ്പെട്ടു. ജില്ലയിലെ മിക്ക റൂട്ടുകളിലും സ്വകാര്യ ബസുകള്‍ മത്സര ഓട്ടം നടത്തി കൊണ്ടിരിക്കുകയാണ് ബസുകളുടെ വേഗത മൂലം അപകടങ്ങള്‍ പതിവായി കൊണ്ടിരിക്കുന്നു. നിരവധി തവണ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടി സ്വീകരിക്കാന്‍ അധികാരികള്‍ തയ്യാറായിട്ടില്ല. ഈ പ്രശ്നത്തില്‍ ബദ്ധപെട്ട ഉദ്യോഗസ്ഥര്‍ ഉടന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സാധരണക്കാരുടെ ജീവന് സംരക്ഷിക്കാന്‍ എബിവിപി രംഗത്തിറങ്ങുമെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം അപകടത്തില്‍ പെട്ട് ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ത്ഥിനിയെ എബിവിപി ജില്ലാ കണ്‍വീനറുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: