ലണ്ടന്‍: ശരീരത്തില്‍ പഞ്ചസാരയുണ്ടാക്കുന്നത് തലച്ചോറെന്ന് കണ്ടെത്തല്‍. പഴങ്ങളിലും പച്ചക്കറികളിലും പഞ്ചസാരയിലും മറ്റു ഭക്ഷണ വസ്തുക്കളിലുമുള്ള ഫ്രക്‌ടോസ് എന്ന പഞ്ചസാര ഗ്ലൂക്കോസില്‍ നിന്ന് തലച്ചോറാണ് വേര്‍തിരിച്ചെടുക്കുന്നത്.
പുതിയ കണ്ടെത്തല്‍ ചികിത്സാ രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും. ഫ്രക്‌ടോസ് അധികം ശരീരത്തില്‍ ചെല്ലുന്നതാണ് പ്രമേഹത്തിനും അമിതവണ്ണത്തിനും കാരണം. എന്നാല്‍, ഈ ഫ്രക്‌ടോസ് ഉത്പാദിപ്പിക്കുന്നത് തലച്ചോറാണെന്ന് ആദ്യമായാണ് കണ്ടെത്തുന്നത്. യേല്‍ സര്‍വ്വകലാശാലയിലെ അസി.പ്രൊഫ. ജാനീസ് ഹ്വാങ്ങ് പറഞ്ഞു.
ഫ്രക്‌ടോസ് ആഹാരം വഴി കൂടുതലായി ശരീരത്തില്‍ എത്തുന്നതു മാത്രമല്ല പ്രശ്‌നകാരണം. നാം കഴിക്കുന്ന ഏതു തരം പഞ്ചസാരയില്‍ നിന്നും തലച്ചോര്‍ പ്രമേഹത്തിനും അമിത വണ്ണത്തിനും കാരണമായ ഫ്രക്‌ടോസ് ഉത്പാദിപ്പിക്കും. ഹ്വാങ്ങ് പറഞ്ഞു. പുതിയ കണ്ടെത്തല്‍ പ്രമേഹ ചികിത്സയില്‍ നിര്‍ണ്ണായകമാകും.
















