കാസര്‍കോട്: മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്ര നവീകരണത്തോടനുബന്ധിച്ചുള്ള മഹാരുദ്രയാഗത്തിന് ഒരുക്കങ്ങളായി. 26ന് സൂര്യോദയം മുതല്‍ ഭജന സങ്കീര്‍ത്തനം, 27ന് രാവിലെ 8ന് മഹാരുദ്രയാഗം, 11ന് ലക്ഷാര്‍ച്ചന, മഹാപൂജ, 11.30ന് പൂര്‍ണ്ണാഹൂതി. 28ന് രാവിലെ 6 മുതല്‍ ചതുര്‍വിംശത്യുത്തര സഹസ്രനാളികേര അഷ്ടദ്രവ്യ മഹാഗണപതിഹോമം, വൈകുന്നേരം 5ന് സാമൂഹിക സത്യവിനായക പൂജ എന്നിവ നടക്കും.
30 കോടിയോളം രൂപ ചെലവ് പ്രതിക്ഷിക്കുന്നതാണ് ക്ഷേത്ര നവീകരണം. 30 ലക്ഷത്തോളം രൂപ ചെലവിട്ട് മഹാഗണപതി ശ്രീകോവിലിന്റെ നവീകറണം പൂര്‍ത്തിയാക്കി ശ്രീകോവില്‍ സമര്‍പ്പണം നടന്നു. ഏപ്രിലില്‍ വിഷു സംക്രമത്തിനു തുടങ്ങുന്ന വാര്ഷികോത്സവത്തിനു ശഷമായിരിക്കും മദനന്തേശ്വര ശ്രീകോവിലിന്റെതുള്പ്പെടെയുള്ള നവീകരണം നടക്കുക.
സാന്നിദ്ധ്യ ശുദ്ധി നിര്‍വ്വഹണത്തിന് സ്വര്‍ണ്ണപ്രശ്ന നിര്‍ദ്ദേശ പ്രകാരമാണ് മഹാരുദ്രയാഗം, ലക്ഷാര്‍ച്ചന, മഹാഗണപതിയാഗം, സത്യവിനായകപൂജ എന്നിവ നടത്തുന്നത്. തന്ത്രി ദേരെബയലു ഹരികൃഷ്ണയുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. നൂറോളം വൈദികര്‍ പരികര്‍മ്മികളായി മഹാഗണപതിക്ക് രണ്ടുതവണ മൂടപ്പസേവ നടന്ന ക്ഷേത്രത്തില്‍ ആദ്യമായാണ് മഹാരുദ്രയാഗം നടക്കുന്നതെന്ന് ക്ഷേത്ര ഭക്തജന സമിതി അധ്യക്ഷന്‍ രവീശതന്ത്രി കുണ്ടാര്‍, ജനറല്‍ സെക്രട്ടറി എ.പ്രഭാശങ്കര്‍ എന്നിവര്‍ പറഞ്ഞു.
26ന് രാവിലെ 6.50ന് ദീപപ്രോജ്ജ്വലനത്തോടെ ഭജനസങ്കീര്‍ത്തനം തുടങ്ങും. രണ്ടിന് കലവറഘോഷയാത്ര. 5.30ന് എടനീര്‍ മഠാധിപതി സ്വാമി കേശവാനന്ദ ഭാരതിക്ക് വരവേല്‍പ്പ്. 6ന് ധാര്മ്മികസമ്മേളനം. രാത്രി 8ന് അന്നദാനം, 8.30ന് ഭരതനാട്യം. 27ന് രാവിലെ മഹാരുദ്രയാഗത്തിനുള്ള അരണി കടയല്‍. 8ന് യാഗം തുടങ്ങും. 11.30ന് മഹാരുദ്ര പൂര്‍ണ്ണാഹുതി, 12ന് മഹാപൂജ, അന്നദാനം, വൈകുന്നേരം 5 മുതല്‍ മണ്ഡലപൂജ, അഷ്ടാവധാന സേവ. ഉച്ചക്ക് 1ന് ശാസ്ത്രീയസംഗീതം, വൈകുന്നേരം 6ന് ധാര്മ്മികസമ്മേളനത്തില് മായിപ്പാടി രാജാവ് ദാനമാര്ത്താണ്ഡവര്മ്മ അധ്യക്ഷത വഹിക്കും. കൊണ്ടേവൂര്‍ നിത്യാനന്ദ യോഗാശ്രമം സ്വാമി യോഗാനന്ദ സരസ്വതി പ്രഭാഷണം നടത്തും. കേന്ദ്രമന്ത്രി ഡി.വി.സദാനന്ദ ഗൗഡയുള്പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും. 28ന് രാവിലെ 6ന് ആയിരത്തെട്ട് നാളികേരത്തിന്റെ മഹാഗണപതി യാഗം തുടങ്ങും. 11ന് പൂര്‍ണ്ണാഹുതി. 1ന് അന്നദാനം, യക്ഷഗാനകൂട്ടം, രാത്രി 8ന് ധാര്‍മ്മിക സമ്മേളനത്തില്‍ മാനില ശ്രീധാമ സ്വാമി മോഹനദാസ പ്രഭാഷണം നടത്തും. രാത്രി 8ന് അന്നദാനം, 10ന് യക്ഷഗാന ബയലാട്ടം. പത്രസമമേളനത്തില് സ്വാഗത സമിതി ചെയര്മാന് താരാനാഥ് മധൂര്‍, പബ്ലിസിറ്റി കമ്മറ്റി ചെയര്മാന് ഉമേഷ് നായക്ക്, അപ്പയ നായക്ക്, എം.ആര്.യോഗീഷ്, സന്തോഷ്.കെ.ഗട്ടി, ശോഭഗട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: