മിക്കവാറും ദിവസങ്ങളില്‍ ഇപ്പോള്‍ കേരളത്തില്‍ എവിടെയെങ്കിലുമൊക്കെയായി പുസ്തക പ്രകാശനങ്ങള്‍ നടക്കുന്നുണ്ട്.ഒരു പുസ്തകമെങ്കിലും പ്രകാശനമില്ലാത്ത ദിവസമില്ല എന്നു വന്നിരിക്കുന്നു.ഇതു വായനയെ സംബന്ധിച്ചും പുസ്തക പ്രചരണവുമായി ബന്ധപ്പെട്ടും നല്ലൊരു വാര്‍ത്തയാണ്.പുസ്തക ചര്‍ച്ചകളും ഇതോടനുബന്ധിച്ചു നടക്കുന്നുണ്ട്.പുസ്തകവും വായനയും ഒരിക്കലും മരിക്കില്ല എന്ന പ്രഖ്യാപനം കൂടി ഇതില്‍ നിറഞ്ഞിരിക്കുന്നുണ്ട്.പുസ്തക പ്രസാധക സംഘങ്ങളും ഇതനുസരിച്ചു കൂടുകയാണ്.
പുസ്തക പ്രസാധനവുമായി ആള്ക്കാര് ഇന്നത്തെക്കാലത്തു മുന്നോട്ടു വരിക എന്നതു തന്നെ വലിയൊരു കാര്യമാണ്.പുസ്തക വായനക്കാര്‍ക്കോ പുസ്തകത്തെക്കുറിച്ചു പറയുന്നവര്‍ക്കോ പുസ്തക പ്രസാധനത്തെക്കുറിച്ച് പ്രത്യേകിച്ചൊന്നും അറിയില്ല.പെട്ടെന്നു ലാഭം കിട്ടുന്ന നിലനില്‍പ്പുള്ള ബിസിനസിലേക്കുമാത്രം നോക്കുന്നവര്‍ക്കിടയില്‍ ഒരിക്കല്‍പ്പോലും ഇത്തരമൊരു പദ്ധതി കടന്നു വരില്ല.ലക്ഷത്തില്‍ പത്തുപേരായിരിക്കാം പുസ്തക വിപണിയെക്കുറിച്ചു ചിന്തിക്കുക.അതില്‍ ഒറാള്മാത്രമായിരിക്കാം ഇതില്‍ വന്നുപെടുക.
വേഗം ലാഭമുണ്ടാക്കുന്ന വിപണിയല്ല പുസ്തക പ്രസാധനവും വിതരണവും.അതൊരു പാഷനാണ്.അത്തരം മനസുള്ളവരേ ഈ സംരംഭത്തിനെത്തുകയുള്ളൂ.സാധാരണക്കാര്‍ പുസ്തകത്തോടു കാട്ടുന്ന പ്രേമത്തെക്കാളുപരി വല്ലാത്തൊരു പ്രണയം മനസില്‍ കൊണ്ടു നടക്കുന്നവര്‍ക്കും നല്ല വായനക്കാര്‍ക്കും പുസ്തകത്തിന്റെ നാനാവിധമായ മേന്മയെക്കുറിച്ചറിയുന്നവര്ക്കും മാത്രമേ ഈ രംഗത്തേക്കിറങ്ങാന്‍ കഴിയുകയുള്ളൂ.
ഇന്നത്തെ വലിയ പുസ്തക പ്രസാധക സംഘങ്ങള്‍പോലും പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പരിചയംകൊണ്ടും അധ്വാന മികവുകൊണ്ടും നല്ല മാര്‍ക്കറ്റിംഗ് തന്ത്രംകൊണ്ടു കൂടിയാണ് ഉയര്‍ന്ന നിലയിലായത്.പഴയ പുസ്തക ശാലകള്‍ പലതും നാനാ വിഷയങ്ങളില്‍ അനവധി പുസ്തകങ്ങള്‍ ഇറക്കിക്കൊണ്ട് വന്‍ വിപണീശൃംഖല തന്നെ തീര്‍ത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: