കാസര്‍കോട്: എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ കേരള ഷോപ്സ് ആന്റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുളള തൊഴിലാളികളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.
എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ സ്റ്റേറ്റ് സിലബസ്, സി ബി എസ് സി എന്നിവയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസും ഐ സി എസ് ഇ സിലബസ്സില്‍ എല്ലാ വിഷയങ്ങള്‍ക്കും 90 ശതമാനമോ അതിലധികമോ മാര്‍ക്ക് നേടിയ അംഗങ്ങളുടെ മക്കള്‍ക്കാണ് ക്യാഷ് അവാര്‍ഡ് നല്‍കുന്നത്. ക്ഷേമനിധി അംഗമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
അപേക്ഷയോടൊപ്പം അംഗത്വ രജിസ്ട്രേഷന്റെ കോപ്പി, മെമ്പര്‍ഷിപ്പ് ലൈവ് ആണെന്നുളള സാക്ഷ്യപ്പെടുത്തല്‍ അംഗത്തിന്റെ ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, മാര്‍ക്ക് ലിസ്റ്റുകളുടെയും ഗ്രേഡ് ഷീറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ ഹാജരാക്കണം. അപേക്ഷ ജില്ലാ ഓഫീസില്‍ സ്വീകരിക്കുന്ന അവസാന തീയ്യതി 30.
പ്രതികരിക്കാൻ ഇവിടെ എഴുതുക: