കാഞ്ഞങ്ങാട്: നീലേശ്വരം പള്ളിക്കര ഭഗവതി ക്ഷേത്രത്തില്‍ ഇന്നലെ പുലര്‍ച്ചെ അഗ്നിബാധയുണ്ടായി. നാലമ്പലത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും കത്തിനശിച്ചു. രാവിലെ നടക്കാനിറങ്ങിയ അമ്പലത്തിലെ ക്ലാര്‍ക്ക് അനിലും മേലത്ത് പങ്കജാക്ഷനുമാണ് തീ പിടുത്തം ആദ്യം കണ്ടത്.
ഇവര്‍ നാട്ടുകാരെ വിളിച്ചു വരുത്തിയാണ് തീ കെടുത്തിയത്. കഴിഞ്ഞ ദിവസം സംക്രമമായതിനാല് അമ്പലം ശുചീകരിച്ച് ടാങ്കുകളില്‍ വെള്ളം നിറച്ചു വെച്ചതിനാല്‍ തീ എളുപ്പത്തില്‍ കെടുത്താന്‍ കഴിഞ്ഞു.
സംക്രമ ദിവസം വഴിപാടുകള്‍ കൂടുതല്‍ ഉണ്ടായിരുന്നതിനാല്‍ പുറത്ത് അടുപ്പ് കൂട്ടിയാണ് പ്രസാദം ഉണ്ടാക്കിയിരുന്നത്. അടുപ്പിലെ തീ കെടുത്തിയ ശേഷമാണ് ശാന്തിക്കാരനും ജീവനക്കാരനും പോയതായി പറയുന്നു. നീലേശ്വരം പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. വിവരമറിഞ്ഞ് ഭക്തജനങ്ങളും ക്ഷേത്രത്തിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: