കുമ്പള: കോണ്‍ക്രീറ്റ് ചെയ്ത റോഡ് ഒരു മാസം തികയും മുമ്പെ തകര്‍ന്നു. മൈമൂന്‍ നഗര്‍ കട്ടന്റടി അംഗന്‍വാടി കോണ്‍ക്രീറ്റ് റോഡാണ് തകര്‍ന്നത്. ആഴ്ചകള്‍ക്കു മുമ്പാണ് റോഡ് കോണ്‍ക്രീറ്റ് പൂര്‍ത്തിയാക്കിയത്.
ഇപ്പോള്‍ റോഡിന്റെ ഒരുവശത്ത് കോണ്‍ക്രീറ്റ് ഇളകിയ നിലയിലാണ്. നേരത്തെ മണ്ണിട്ട റോഡായിരുന്നു. ഏറെ മുറവിളിക്കുശേഷമാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്തത്. മഴ കനത്താല്‍ റോഡ് പൂര്‍ണ്ണമായും തകരുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ലക്ഷങ്ങള്‍ ചിലവഴിച്ച് റോഡ് ശക്തമായ മഴ ആരംഭിക്കുന്നതിന് മുമ്പേ തന്നെ തകര്‍ന്നത് പ്രതിഷ്ധതേതിന് കാരണമായിട്ടുണ്ട്.
റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിയില്‍ അഴിമതി നടന്നിട്ടുണ്ടോയെന്ന് കണ്ടെത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: