കാസര്‍കോട്: കേന്ദ്രയുവജനകാര്യ സ്പോര്‍ട്സ് മന്ത്രാലയത്തിന്റെ നാഷണല്‍ യൂത്ത് വളണ്ടിയര്‍മാരുടെ ഒഴിവിലേക്ക് നെഹ്റു യുവകേന്ദ്ര അപേക്ഷ ക്ഷണിച്ചു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ വികസനക്ഷേമ പരിപാടികള്‍ ഏറ്റെടുത്ത് ഗ്രാമീണ മേഖലയില്‍ യുവജന സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ നടപ്പിലാക്കുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം. യൂത്ത് ക്ലബ്ബുകള്‍ രൂപീകരിക്കുകയും പ്രവര്‍ത്തനസജ്ജമാക്കുകയും കലാകായിക സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കുകയുമാണ് വളണ്ടിയര്‍മാരുടെ മുഖ്യപ്രവര്‍ത്തനം. അപേക്ഷകര്‍ ഏപ്രില്‍ ഒന്നിന് 18 നും 29 നും ഇടയില്‍ പ്രായമുളളവരായിരിക്കണം. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത എസ് എസ്എല്സിയാണ്. ബിരുദധാരികള്‍ക്കും കമ്പ്യൂട്ടര്‍ പരിജ്ഞാനമുളളവര്‍ക്കും മുന്‍ഗണന ലഭിക്കും. മറ്റ് ജോലികള്‍ ഉളളവരും റഗുലര്‍ വിദ്യാര്‍ത്ഥികളും അപേക്ഷിക്കാന്‍ അര്‍ഹരല്ല. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 5,000 രൂപ ഹോണറേറിയമായി ലഭിക്കും. തുടക്കത്തില്‍ 15 ദിവസത്തെ പരിശീലനം നല്‍കും. അപേക്ഷകള്‍ നെഹ്റു യുവകേന്ദ്രയുടെ വെബ് സൈറ്റായ www.nyks.org എന്ന വെബ് സൈറ്റില്‍ ഓണ്‍ലൈനായി മാര്‍ച്ച് ആറ് വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 256812, 255144.
പ്രതികരിക്കാൻ ഇവിടെ എഴുതുക: