കാസര്‍കോട്: ഭാരതീയ ജനത പാര്‍ട്ടി ചെങ്കള പഞ്ചായത്ത് കമ്മറ്റിക്ക് വേണ്ടി ഓഫീസ് നിര്‍മ്മാണ സമിതി രുപീകരിച്ചു. പൈക ബാലടുകയില്‍ സംഭാവനയായി ലഭിച്ച ഭൂമിയില്‍ ഡോ.രാമചദ്ര കേതിലായ സ്മാരക മന്ദിരം നിര്‍മിക്കുന്നതിന് വേണ്ടിയുള്ള സംഘടക സമിതി രുപീകരണ യോഗം പുണ്ടൂര്‍ സഞ്ജിവ നഗറില്‍ ചേര്‍ന്നു. ചെങ്കള പഞ്ചായത്ത് കമ്മറ്റി അദ്ധ്യക്ഷന്‍ മധുസൂദന്‍ കെമ്മങ്ങായ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. രവീശ തന്ത്രി കുണ്ടാര്‍ യോഗം ഉദ്ഘാടനം ചെയ്തു. സ്ഥലം ഉദാരമായി നല്കിയ ആത്മാറാം ശര്‍മ അലഗോഡ്ലുവിനെ ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം എസ്.കുമാര്‍ ആദരിച്ചു.
വസ്തു ശില്പി ഗോപലാന് ആചാരി അലഗോഡ്ലു സംസാരിച്ചു. നേതാക്കളായ പ്രഭാകരന് എം.കെ, സുനില്‍.പി.ആര്, ശകുന്തള, ഹരീഷ് നാരമ്പാടി, കൊറഗപ്പ, ഹരീഷ് ഗോസാഡ അര്‍ളടുക എന്നിവരുടെ നേതൃത്വത്തില്‍ നിര്‍മ്മാണ സമിതി രുപീകരിച്ചു. രവീശ തന്ത്രി കുണ്ടാര്‍, ഗോപാലന് ആചാരി, മാധവ ഹെര്‍ള, ആത്മാറാം ശര്‍മ അലഗോഡ്ലു, ജഗന്നാഥ ഷെട്ടി(രക്ഷാധികാരികകള്), കൃഷ്ണ രാജ് പി.(അധ്യക്ഷന്‍), ഉപാധ്യക്ഷന്മാരായി വിഷ്ണു മോഹന്‍, രഘുറാം, ഹരീഷ് നാരമ്പാടി(ജനറല്‍ സെക്രട്ടറി), ചന്ദ്രന് ചുരിപ്പല്ല, ചന്ദ്രന് വളപ്പില്‍(സെക്രട്ടറി) സിതാരമാ മാസ്റ്റര്‍(ട്രഷറര്‍) തുടങ്ങി 101കമ്മറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു. യോഗത്തില്‍ സതിഷ്.പി. സ്വാഗതവും ദേവാനന്ദ പുണ്ടൂര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: