കാസര്‍കോട്: മധൂര്‍ മദനന്തേശ്വര സിദ്ധി വിനായക ക്ഷേത്രത്തിലെ മഹാരുദ്രയാഗ ലക്ഷാര്‍ച്ചനയ്ക്കും, ചതുര് വിംശത്ത്യുത്തര സഹസ്ര നാളികേര മഹാഗണയാഗവും സാര്‍വ്വജനിക സത്യവിനായക പൂജയോടനുബന്ധിച്ചുള്ള ധാര്‍മ്മിക പരിപാടികള്‍ക്കും തുടക്കമായി. ധാര്‍മ്മിക സഭ എടനീര്‍ മഠാധിപതി ശ്രീ കേശവാനന്ദ ഭാരതി സ്വാമികള്‍ ഉദ്ഘാടനം ചെയ്തു. മധൂര്‍ ക്ഷേത്ര ജീര്‍ണ്ണോദ്ധാരണ സമിതി അദ്ധ്യക്ഷന്‍ യു.ടു.ആള്‍വ അദ്ധ്യക്ഷത വഹിച്ചു. ബ്രഹ്മശ്രീ ഹരികൃഷ്ണ തന്ത്രി ദേരെബെല്, രത്നകുമാര്‍ കാമഡ, കൃഷ്ണ ഉപാധ്യായ, മാലതി സുരേഷ്, അഡ്വ.കെ.ശ്രീകാന്ത്, ദിനേശ് മടപ്പുര, ശ്രീകൃഷ്ണ ശിവകൃപ, ദിനകര ഭട്ട്മാവെ വിട്ല, എം.ജി.രാമകൃഷ്ണന്, മനോഹര ഷെട്ടി, ശങ്കരനാരായണന്, ദാസണ്ണആള്വ തുടങ്ങിയവര്‍ സംബന്ധിച്ചു. മധൂര്‍ ക്ഷേത്ര ഭക്തജന സമിതി അദ്ധ്യക്ഷന്‍ രവീസ തന്ത്രി കുണ്ടാര്‍ സ്വാഗതവും, എം.ആര്.ശോഭ നന്ദിയും പറഞ്ഞു. മഹാരുദ്രയാഗത്തിന് ഇന്ന് സമാപനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: