കാസര്‍കോട്: മെഡിക്കല്‍ ക്യമ്പ് പോലും നടത്താന്‍ അധികൃതര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ ആരംഭിക്കേണ്ടി വരുമെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സര്‍ക്കാറിന് മുന്നറിയിപ്പു നല്കി. മാര്‍ച്ച് മാസത്തില്‍ സ്ക്കൂളുകളില്‍ പരീക്ഷയാണെന്നറിഞ്ഞിട്ടും മെഡിക്കല്‍ ക്യാമ്പു നടത്താന്‍ സൗകര്യമില്ലെന്ന വാദം നിരത്തുന്നത് ഔദദ്യോഗിക നിര്‍വ്വഹണ വിഭാഗത്തിന്റെ നിരുത്തരവാദിത്വമാണ് കാണിക്കുന്നതെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി യോഗം വിലയിരുത്തി. കടത്തിന് ഒരു വര്‍ഷത്തേക്ക് മോറിട്ടോറിയം പ്രഖ്യാച്ചിട്ടുണ്ടെങ്കിലും ബാങ്ക് ജപ്തി ഭീഷണി ഉള്‍പ്പെടെ തുടരുകയാണ്. സര്‍ക്കാറിന്റെ കുറ്റകരമായ അനാസ്ഥ തുടരുകയാണെങ്കില്‍ അമ്മമാര്‍ക്ക് അനിശ്ചിതകാല സമരമേറ്റെടുക്കേണ്ടി വരുമെന്ന് യോഗം വിലയിരുത്തി.
മുനീസ അമ്പലത്തറ അദ്ധ്യക്ഷത വഹിച്ചു. പി.മുരളിധരന്, എന്‍.മുരളിധരന്, പ്രേമചന്ദ്രന് ചോമ്പാല, സി.വി.നളിനി, ഗോവിന്ദന് കയ്യൂര്‍, ദിനേശന്, കെ.ചന്ദ്രാവതി, വിമല ഫ്രാന്‍സിസ്, ടി.അഖിലകുമാരി, കെ.ടി.ബിന്ദുമോള്‍, ടി.ശോഭന, ശിവകുമാര്‍ പെര്‍ള എന്നിവര്‍ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന് സ്വാഗതവും അബ്ദുള്കാദര് ചട്ടഞ്ചാല്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: