കാസര്‍കോട്: സംസ്ഥാനത്തെ 60 വയസ്സ് കഴിഞ്ഞ ദാരിദ്ര്യരേഖയ്ക്ക് താഴെയുളള മുതിര്‍ന്ന പൗരന്മാര്ക്ക് കൃത്രിമ ദന്തങ്ങള്‍ വയ്ക്കുന്നതിന് ധനസഹായം അനുവദിക്കുന്നതിനായി മന്ദഹാസം എന്ന പേരില്‍ പദ്ധതി നടപ്പിലാക്കുന്നു. പുല്ലുകള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ട് അവശേഷിക്കുന്നവ ഉപയോഗ യോഗ്യമല്ലാത്തതിനാല്‍ പറിച്ചു നീക്കേണ്ട അവസ്ഥയിലുളളവര്ക്കാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ സാമൂഹ്യനീതി ആഫീസില്‍ നിന്നും നല്കുന്ന നിശ്ചിത മാതൃകയിലുളള ഫോറത്തില്‍ യോഗ്യരായ ദന്തിസ്റ്റിന്റെ ശുപാര്‍ശ സഹിതം അപേക്ഷ നല്‍കണം.
അപേക്ഷയോടൊപ്പം ബിപിഎല്‍ ആണെന്ന് തെളിയിക്കുന്നതിനുളള രേഖ, യോഗ്യത നേടിയ ദന്തിസ്റ്റ് നല്കിയ നിശ്ചിത ഫോറത്തിലുളള അനുയോജ്യതാ സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്നതിനുളള രേഖ എന്നിവ ഹാജരാക്കണം. അപേക്ഷ മാര്‍ച്ച് അഞ്ചിനകം കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാസാമൂഹ്യനീതി ഓഫീസര്‍ക്ക് നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: