മാവുങ്കാല്‍: ഝാന്‍സി ക്ലബ്ബിന്റെയും ബിജെപി പള്ളോട്ട് ബൂത്ത് കമ്മറ്റിയുടെയും അഭിമൂഖ്യത്തില്‍ ചികിത്സാ ധനസഹായം കെ.വി.കുഞ്ഞിക്കണ്ണന്, സുകുമാരന്‍ പണ്ഡാരി കിള, മാധവികുണ്ട് വളപ്പ്, വേണു പള്ളോട്ട്, ശാലിനി പടിഞ്ഞാറ്റംകുഴി, ബാലന് മണ്ണടി എന്നിവര്‍ക്ക് നല്കി. ക്ലബ്ബ് രക്ഷാധികാരി വി.വി.കമ്മാരന്, പി.തമ്പാന്, സെക്രട്ടറി പി.വിക്രമന്, ക്ലബ് ട്രഷറര്‍ സന്തോഷ്, ബിജെപി ബൂത്ത് കമ്മറ്റി സെക്രട്ടറി പുഷ്പ്പന് അജാനൂര്‍, പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കെ.എം.ഗോപാലന് എന്നിവര്‍ ചേര്‍ന്നാണ് നല്‍കിയത്.
പൊയിനാച്ചി: ഇരു വൃക്കകളും തകരാറിലായ കുണ്ടടുക്കയിലെ ചന്ദ്രശേഖരന് ബട്ടത്തൂര്‍ വിട്ടോഭ ആര്‍ട്സ് ആന്റ് സ്പോട്സ് ക്ലബ് പ്രവര്‍ത്തകര്‍ ചന്ദ്രശേഖരന് ധനസഹായം കൈമാറി. ക്ലബ് പ്രസിഡന്റ് ഗുരുപ്രസാദ്, സെക്രട്ടറി സദാനന്ദ, സുചീന്ദ്ര മൈക്കാന, ലോകേഷ്.വൈ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: