Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തപസ്സും യോഗയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 09:26 pm IST
in Samskriti

ക്രിയായോഗം:– അഷ്ടാംഗ യോഗത്തിലെ സാധനപാദം ആരംഭിക്കുന്നത് ക്രിയാ യോഗയെകുറിച്ച് പ്രതിപാദിച്ചുകൊണ്ടാണ്. മനസ്സിനെ കീഴടക്കുക വളരെ പ്രയാസമുള്ള കാര്യമായതിനാല്‍ സാധാരണക്കാര്‍ക്ക് മനസ്സിന്റെ മുകളില്‍ ആധിപത്യം നേടുന്നതിനും സാധകനെ സമാധിയിലേക്ക് എത്തിക്കുന്നതിനുമുള്ള ഉപാധിയായിട്ടാണ് പാതഞ്ജല യോഗത്തില്‍ ക്രിയാ യോഗയെക്കുറിച്ച് പ്രതിപാദിക്കുന്നത്. യോഗ പ്രാപ്തിക്കുവേണ്ടിയുള്ള ക്രിയ എന്നാണ് ക്രിയായോഗത്തിന്റെ അര്‍ത്ഥം.

”തപഃ സ്വാധ്യായേശ്വര പ്രണിധാനാനി

ക്രിയായോഗഃ” (പാ.യോ:സൂ:2:1)

തപസ്സ് സ്വാധ്യായം ഈശ്വര പ്രണിധാനം ഇവയാണ് ക്രിയാ യോഗം. യോഗയിലൂടെ എന്താണ് നേടേണ്ടത് അതിനുള്ള ഉപാധിയായിട്ടാണ് ക്രിയായോഗത്തെക്കുറിച്ച് തുടക്കത്തില്‍ തന്നെ പറയുന്നത്.

തപസ്സ്:– യോഗയുടെ ഉദ്ദേശ്യം ചിത്തവൃത്തി നിരോധമാണ്. ചിത്തവൃത്തികളെ നിരോധിക്കാന്‍, ഭൗതിക ലോകത്തേക്ക് നമ്മെ ആകര്‍ഷിച്ചു നിര്‍ത്തുന്ന താല്‍ക്കാലിക സുഖങ്ങളില്‍നിന്നും മനസ്സിനെ ശ്രദ്ധയോടെ അകറ്റിനിര്‍ത്താന്‍ ചെയ്യുന്ന കര്‍മ്മമാണ് തപസ്സ്. യോഗജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളാണ് ഭൗതിക സുഖങ്ങളെ അതിജീവിക്കുക എന്നത്. ഈഘട്ടത്തില്‍ കഷ്ടപ്പാടുകള്‍ സഹിച്ച് മനസ്സിനെ സ്ഥിരമായി നിര്‍ത്താനും, ധര്‍മ്മമാര്‍ഗത്തില്‍ നിന്ന് മനസ്സിനെ വ്യതിചലിപ്പിക്കാനും തപസ്സ് അനിവാര്യമാണ്. ഇങ്ങനെ ദ്വന്ദ്വങ്ങളെ അതിജീവിക്കുന്ന മനസ്സ് സമാധി അവസ്ഥക്ക് പാകപ്പെടുന്നു.

വിവേകാനന്ദ സ്വാമികളുടെ വാക്കുകളില്‍-ഇന്ദ്രിയങ്ങള്‍ കുതിരകളും, മനസ്സ് കടിഞ്ഞാണും ബുദ്ധി സാരഥിയായും ശരീരം രഥവും ആത്മാവ് രഥിയും ആകുന്നു. ആത്മാവിനെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ ശരീരം, മനസ്സ്, ബുദ്ധി, ഇന്ദ്രിയം ഇവയെ നിയന്ത്രിക്കേണ്ടതുണ്ട്. ഇന്ദ്രിയങ്ങളാകുന്ന കുതിരകളെ നിയന്ത്രിക്കാന്‍ കഴിയാത്ത ഒരാള്‍ക്ക് ലക്ഷ്യസ്ഥാനത്തെത്താന്‍ കഴിയില്ല. അതിനാല്‍ ദേഹേന്ദ്രിയങ്ങളുടെ മുകളില്‍ ഉള്ള കടഞ്ഞാണായ മനസ്സിനെ മുറുകെ പിടിച്ച് ലക്ഷ്യസ്ഥാനത്തേക്ക് നമ്മെ എത്തിക്കാന്‍ തപസ്സ് അനിവാര്യമാണ്.

തപസ്സിനെ ശാരീരികം, വാചികം, മാനസികം എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു. ഗുരുക്കന്മാരെ ആദരിക്കുക ബാഹ്യവും ആന്തരികവുമായ ശുചിത്വം സത്യം, ബ്രഹ്മചര്യം ഇവ ശാരീരിക തപസ്സാണ്. വാക്കുകളില്‍ നിയന്ത്രണം കൊണ്ടുവരലാണ് വാചികമായ തപസ്സ്, സത്യം മാത്രം പറയുക, ആവശ്യത്തിന് മാത്രം പറയുക, പഠിക്കുക, പഠിപ്പിക്കുക. ഇവയെല്ലാം വാചികമായ തപസ്സാണ്. സന്തോഷത്തോടെയിരിക്കുക, സൗമ്യത, മൗനം, ആത്മനിയന്ത്രണം എന്നിവയാണ് മാനസികമായ തപസ്സ്.

സ്വാദ്ധ്യായം:– മോക്ഷത്തിലേക്ക് നമ്മെ നയിക്കുന്ന പഠനമായ സാദ്ധ്യായം. മോക്ഷം എന്നത് ആത്മാവിന്റെ സാക്ഷാത്കാരമാണ്. ആത്മാവിനെക്കുറിച്ചുള്ള തിരിച്ചറിവ് മോക്ഷത്തിന് കാരണാകുന്നതിനാല്‍ അവനവനെക്കുറിച്ചുള്ള ശരിയായ അറിവും സ്വാദ്ധ്യായമാണ്. ഞാന്‍ ശരീരമല്ല ആത്മാവാണെന്ന തിരിച്ചറിവ് ഭൗതികസുഖങ്ങളില്‍നിന്നും അകന്നുനില്‍ക്കാനും, ചിത്ത വിക്ഷേപത്തില്‍നിന്നും മോചനം ലഭിക്കുന്നതിനും നമ്മെ സഹായിക്കുന്നു. മോക്ഷ ശാസ്ത്ര ഗ്രന്ഥങ്ങളുടെ പഠനവും മോക്ഷദായകവുമായ വാക്കുകളുടെ (മന്ത്രം) ജപവും സ്വാദ്ധ്യായമാണ്. വേദോപനിഷത്തുകളും ദര്‍ശന പുരാണേതിഹാസങ്ങളും മോക്ഷശാസ്ത്രങ്ങളാണ്. പ്രണവധ്യാനം, ഗായത്രി തുടങ്ങിയ മന്ത്ര ജപങ്ങളും സ്വാദ്ധ്യായത്തില്‍പ്പെടുന്നു.

സ്വാദ്ധ്യായം എന്നത് യുക്തിവാദം അല്ല യോഗിയെ ഒരു നിശ്ചയത്തില്‍ ദൃഢമായി ഉറപ്പിച്ചുനിര്‍ത്തല്‍ ആണ്. യുക്തിവാദം മനസ്സിനെ ചഞ്ചലമാക്കുന്ന ഇന്ദ്രിയ വിഷയങ്ങളെ വിശകലനം ചെയ്യാനേ ബുദ്ധിക്കു കഴിയൂ. ”യോഗം” ഇന്ദ്രിയാതീത അവസ്ഥയാണ്. യുക്തിവാദം ചിത്തവിക്ഷേപത്തിനും, ഓരോ ചിത്ത വിക്ഷേപവും അത്രതന്നെ ബലക്ഷയത്തിനും കാരണമാകുന്നു. അതിനാല്‍ ആത്മാവിനെ സാക്ഷാത്കരിക്കാന്‍ ഉള്ള ഉപാധിയായിട്ടുവേണം യോഗികള്‍ സ്വാദ്ധ്യായത്തെ കാണാന്‍.

ഈശ്വരപ്രണിധാനം:- ഈശ്വരനോടുള്ള അതിയായ ഭക്തിയും സമര്‍പ്പണവും ആണ് ഈശ്വര പ്രണിധാനം. ഈശ്വരഭക്തിയിലൂടെ ഒരു സാധകന് വിഷയാസക്തി കുറയുകയും, വൈരാഗ്യം സിദ്ധിക്കുകയും ചെയ്യുന്നു. ഭൗതിക താല്‍പര്യങ്ങളില്‍നിന്നും അകന്ന് നില്‍ക്കാതെ, സമ്പൂര്‍ണ സമര്‍പ്പണത്തിനു ഭക്തി നമ്മെ പ്രാപ്തമാക്കുന്ന വിഷയങ്ങളില്‍ ഉള്ള വിരക്തിയാണ് വൈരാഗ്യം. വിഷയബന്ധനം ആണ് ഭൗതികജീവിതം, അത് അനേക ചിന്തകള്‍ക്ക് ഇടനല്‍കുന്നു അതിനാല്‍ മോക്ഷം ആഗ്രഹിക്കുന്ന വ്യക്തി വിഷയങ്ങളില്‍നിന്നും അകന്ന് ഈശ്വരചിന്തയിലേക്ക് വരണം അഥവാ അനേകചിന്തയില്‍നിന്നും ഏക ചിന്തയിലേക്ക് ഒരു വ്യക്തിയെ കൊണ്ടുവരാന്‍ ഈശ്വര പ്രണിധാനത്തിലൂടെ സാധിക്കുന്നു. അങ്ങനെ സംഘര്‍ഷഭരിതമായ ജീവിതത്തില്‍നിന്നും സംഘര്‍ഷരഹിതമായ ജീവിതത്തിലേക്ക് ഒരു വ്യക്തിയെ അടുപ്പിക്കാനുള്ള പദ്ധതിയാണ് ക്രിയായോഗം. ഇതിന്റെ ഇണങ്ങളെ പറ്റി അടുത്ത ശ്ലോകത്തില്‍ പതഞ്ജലി മഹര്‍ഷി പ്രതിപാദിക്കുന്നുണ്ട്.

സമാധി ഭാവനാര്‍ത്ഥഃ ക്ലേശ തനൂകരണാര്‍ത്ഥശ്ച

(പാ.യോ.സൂ.2:2)

ക്രിയായോഗം അവിദ്യയാകുന്ന ക്ലേശങ്ങളെ ഇല്ലാതാക്കി ഒരു സാധകനെ സമാധിയിലേക്ക് എത്തിക്കുന്നു. ക്രിയായോഗത്തിന്റെ നിരന്തരമായ അനുഷ്ഠാനംകൊണ്ട് സമാധിക്ക് തടസ്സങ്ങളായ മനസ്സില്‍ അവിദ്യ, അസ്മിത, രാഗം, ദ്വേഷം, അഭിനിവേശം തുടങ്ങിയ ക്ലേശങ്ങളെ ഇല്ലാതാക്കാന്‍ കഴിയുന്നു. ജ്ഞാനമാകുന്ന അഗ്നിയില്‍ അശുദ്ധികളില്ലാതായി ഒരുവന്‍ ക്രിയായോഗത്തിലൂടെ ചരമഗതിയെ പ്രാപിക്കുന്നു.

(പതഞ്ജലി യോഗ

കേന്ദ്രം, എളമക്കര. 9496332058)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

Entertainment

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

World

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

Entertainment

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

India

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.