തിരുവല്ല: ജില്ലയിലെ വിദ്യാല യങ്ങളിലെ കണക്കെടുപ്പ് പൂര് ത്തിയാക്കിയപ്പോള്‍ 35 സ്കൂളുകള്‍ അടച്ചപൂട്ടല്‍ ഭീഷണിയി
ല്‍ ഇവിടെ എല്ലാ ക്ലാസുകളിലുമായി പത്തില്‍ താഴെ കുട്ടികള്‍ മാത്രമാണുള്ളത്.. ഇതില്‍ ഒരു സ്കൂളില്‍ ഇത്തവണ ആരുമെത്തിയിട്ടുമില്ല.
പട്ടികയില്‍ 33 എല്‍പി സ്കൂളുകളാണ്. ആറ് സ്കൂളുകളില്‍ ഒരു കുട്ടി പോലുമില്ലെന്ന് കണക്കില്‍ പറയുന്നുണ്ടെങ്കിലും ഇവയില്‍ അഞ്ചും മുന്‍വര്‍ഷങ്ങളില്‍ പൂട്ടിയ സ്കൂളുകളാണ്. കുട്ടികളില്ലാത്തതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ പൂട്ടുവീണ തിരുവല്ല, മല്ലപ്പള്ളി ഉപജില്ലകളിലെ അഞ്ച് സ്കൂളുകള്‍ കൂടി പട്ടികയില്‍ ഉള്‍പ്പെട്ടതോടെ സര്‍ക്കാരിനു കൈമാറുന്ന പട്ടികയില്‍ പത്തനംതിട്ട ജില്ലയിലെ പത്തില്‍ താഴെയുള്ള സ്കൂളുകളുടെ എണ്ണം 40 ആണ്.
പൂജ്യം മുതല്‍ പത്തുവരെ കുട്ടികള്‍ എല്ലാ ക്ലാസുകളിലുമായി പഠിക്കുന്ന സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളുടെ പട്ടിക ഇത്തവണ പൊതുവിദ്യാഭ്യാസവകുപ്പ് പ്രത്യേകം തേടിയിരുന്നു. ഇതനുസരിച്ച് തയാറാക്കിയ പട്ടികയിലാണ് ഇത്രയധികം സ്കൂളുകളുടെ പേരുകള്‍ ഉള്‍പ്പെട്ടത്. ഇതില്‍ കോറ്റാത്തൂര്‍ സ്കൂളില്‍ മാത്രമാണ് 10 കുട്ടികളുള്ളത്. മറ്റുള്ളിടങ്ങളിലെല്ലാം പത്തില്‍ താഴെ കുട്ടികളുമാണ്.പത്തില്‍ താഴെ കുട്ടികളുള്ള കണക്കില്‍ ആറ് സര്‍ക്കാര്‍ സ്കൂളുകള്‍ മാത്രമേ ഉള്പ്പെട്ടിട്ടുള്ളൂവെന്നത് ശ്രദ്ധേയമാണ്.ബാക്കിയെല്ലാം എയ്ഡഡ് മേഖലയിലാണ്. കോന്നി ഉപജില്ലയില്‍ ഒരു സ്കൂളു പോലും പത്തില്‍ താഴെ കുട്ടികളുമായി ഇല്ല. ജില്ലയില്‍ എല്‍പി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ എത്തുന്നതും കോന്നി ഉപജില്ലയിലാണ്.
ഒന്‍പത് സ്കൂളുകള്‍ പട്ടികയില്‍ കടന്നുകൂടിയ തിരുവല്ല ഉപജില്ലയിലാണ് ഏറ്റവും കൂടുതല്‍ സ്കൂളുകള്‍ പത്തില്‍ താഴെ കുട്ടികളുമായി അവശേഷിക്കുന്നത്. ഓതറ കിഴക്ക്, ഓതറ ടിടിഐ എന്‍എസ്എസ് സ്കൂളുകളാണ് പത്തില്‍ താഴെ കുട്ടികളുള്ള യുപി വിദ്യാലയങ്ങള്‍.
ഒരു കുട്ടി പോലും ഇല്ലാതെ ഇത്തവണ പൂട്ടുവീഴുന്നത് തിരുവല്ല ഉപജില്ലയിലെ വളഞ്ഞവട്ടം എംഡിഎല്‍പി സ്കൂളിനാണ്. തിരുവല്ല ഉപജില്ലയിലെ മേപ്രാല്‍ എസ്എഎസ് സ്കൂളില്‍ കഴിഞ്ഞവര്‍ഷം തന്നെ ഒരു കുട്ടി പോലും ഉണ്ടായിരുന്നില്ല. കഴിഞ്ഞ മാര്‍ച്ച് 31ന് സ്കൂള്‍ അടച്ചുപൂട്ടിയതാണ്. ഇത്തവണയും ഇവിടേക്ക് ആരും എത്താത്തതിനാല്‍ സ്കൂള്‍ തുറക്കാന്‍ നടപടികളായിട്ടില്ല. മുത്തൂര്‍ എല്‍പിജിഎസ് 2015ല്‍ തന്നെ കുട്ടികളില്ലാതെ അടച്ചുപൂട്ടിയവയാണ്. സ്കൂളിന്റെ താക്കോല്‍ വിദ്യാഭ്യാസ വകുപ്പിനു കൈമാറിയിട്ട് രണ്ടു വര്‍ഷമായി. എന്നാല്‍ സ്കൂളുകളുടെ പട്ടികയില്‍ നിന്ന് ഇവ നീക്കം ചെയ്യാത്തതിനാല്‍ ഇവിടങ്ങളിലെ കുട്ടികളുടെ കണക്കെടുപ്പ് ആറം പ്രവൃത്തിദിനത്തില്‍ ഇപ്പോഴും നടത്തുന്നുണ്ട്. ഇത്തവണയും ആരുമില്ലാത്ത പട്ടികയില്‍ ഇവയോടൊപ്പം മല്ലപ്പള്ളി ഉപജില്ലയിലെ മൂന്ന് സ്കൂളുകള്‍ കൂടിയുണ്ട്. 2015 16 അധ്യയനവര്‍ഷത്തില്‍ കുട്ടികള്‍ ആരുമെത്താത്തതിന്റെ പേരില്‍ പൂട്ടുവീണ പാതിക്കാട് എംഡിഎല്‍പി, പുതുശേരി സിറിയന്‍ എംഡിഎല്‍പി സ്കൂളുകളും 2014 15ല്‍ പൂട്ടുവീണ ആഞ്ഞിലിത്താനം എസ്എഎല്‍പി സ്കൂളും വീണ്ടും പട്ടികയില്‍ കടന്നു കൂടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: