പത്തനംതിട്ട: വേണാട് പ്രവാസി സഹകരണ സംഘത്തിന്റെ ഉടമസ്ഥതയില്‍ കേന്ദ്രസര്‍ക്കാര്‍ സംരംഭമായ പ്രധാനമന്ത്രി ജന്‍ ഔഷധിയുടെ രണ്ടാമത്തെ കേന്ദ്രം പത്തനംതിട്ടയില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജനറലാശുപത്രി റോഡില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് സമീപം താവളത്തില്‍ ബില്‍ഡിംഗിലാണ് ജന്‍ ഔഷധി.
സംഘത്തിന്റെ ഉടമസ്ഥതയില്‍ അടൂരിലാണ് ആദ്യ മെഡിക്കല്‍ സ്റ്റോര്‍ ആരംഭിച്ചത്. പത്തനംതിട്ടയില്‍ മുന്‍സിപ്പല്‍ ചെയര്‍ പേഴ്സണ്‍ രജനിപ്രദീപ് ഉദ്ഘാടനം ചെയ്തു. സഹകരണ സംഘം പ്രസിഡന്റ് നെല്ലിക്കുന്നില്‍ സുമേഷ് അദ്ധ്യക്ഷത വഹിച്ചു. ജനറിക് മരുന്നുകളുടെ ആദ്യ വില്‍പ്പന കെ.പി. ഉദയഭാനു സീനത്തിന് നല്കി നിര്‍വ്വഹിച്ചു. കശുവണ്ടി വികസന കോര്‍പ്പറേഷന്റെ ഉല്‍പ്പന്നങ്ങളുടെ ആദ്യ വില്‍പ്പന ഗീതാമണി മുഹമ്മദ് അന്‍സാറിനു നല്കി നിര്‍വ്വഹിച്ചു.
ജന്‍ ഔഷധി കേരളാ-കര്‍ണ്ണാടക നോഡല്‍ ഓഫിസര്‍ ചന്ദ്രശേഖരപിള്ള, മാര്‍ക്കറ്റിംഗ് ഓഫിസര്‍ പൂര്‍ണിമ എസ് നായര്‍, നഗരസഭ പ്രതിപക്ഷ നേതാവ് വി. മുരളീധരന്, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ തിലകന് ഉണ്ണിത്താന് സഹകരണ സംഘം സെക്രട്ടറി ചന്ദ്രമോഹനന് നായര്‍, ബോര്‍ഡ് അംഗം ഡോ. ആനി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലയില്‍ 15 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ ആരംഭിക്കുവാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ കൂടി അനുമതി ലഭ്യമായാല്‍ ഡിസംബര്‍ 31ന് മുന്‍പ് ഇവ ആരംഭിക്കാനാണ് തീരുമാനം. വേണാട് പ്രവാസി സഹകരണ സംഘം പ്രസിഡന്റ് നെല്ലിക്കുന്നില്‍ സുമേഷ്, സെക്രട്ടറി ചന്ദ്രമോഹനന് നായര്‍, ജന്‍ ഔഷധി നോഡല്‍ ഓഫിസര്‍ ചന്ദ്രശേഖരപിള്ള എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: