പത്തനംതിട്ട: ജില്ലയിലെ സ്കൂളുകളില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ എസ്എഫ്ഐയുടെ ശ്രമം. വിവിധ സ്കൂളുകളില്‍ എബിവിപിയുടെ കൊടി തോരണങ്ങള്‍ നശിപ്പിക്കുന്നതും പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുന്നതും തുടരുന്നു. സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് എസ്എഫ്ഐക്കാര്‍ അഴിഞ്ഞാടുന്നത്.
പ്രകോപനമുണ്ടാക്കി പ്രശ്നങ്ങള്‍ സൃഷ്ടിച്ച് സ്കൂളുകളിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് മാര്‍ക്സിസ്റ്റ് നീക്കം. ഇന്നലെ ഓമല്ലൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്കൂളിലും, തട്ട മങ്കുഴി ഗവ. സ്കൂളിലും എസ്എഫ്ഐക്കാര്‍ അക്രമം നടത്തിയതാണ് അവസാന സംഭവം. ഓമല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിന്റെ കവാടത്തില്‍ സ്ഥാപിച്ചിരിക്കുന്ന എബിവിപിയുടെ പതാക അക്രമികള്‍ കത്തിച്ചു. നവാഗതരെ സ്വീകരിക്കാനായി സ്ഥാപിച്ചിരുന്ന തോരണങ്ങളും നശിപ്പിച്ചു.
സ്കൂളില്‍ നിന്നും ഇന്നലെ വൈകിട്ട് 4.30 ഓടെ പ്രകടനമായി എത്തിയ എസ്എഫ്ഐക്കാര്‍ അമ്പലംജംഗ്ഷനില്‍ എത്തി തിരികെ സ്കൂളില്‍ എത്തിയപ്പോഴാണ് പതാക കത്തിച്ചത്. ഇത് തടയാന്‍ ശ്രമിച്ച എചെയ്യാനും എസ്എഫ്ഐക്കാര്‍ ശ്രമിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകരായ ജിജോ, സൂരജ്, അക്ഷയ്, അജയ് എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം നടത്തിയത്. പതാക കത്തിച്ച സംഭവത്തില്‍ എബിവിപി ഓമല്ലൂര്‍ യൂണിറ്റ് പ്രതിഷേധിച്ചു.പന്തളത്ത് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം റ്റി.ഡി. ബൈജുവിന്റെ നേതൃത്വത്തിലുള്ള 20 അംഗ സംഘം നടത്തിയ ആക്രമണത്തില്‍ പ്ലസ് ടൂ വിദ്യാര്‍ത്ഥിയടക്കം 3 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ മങ്കുഴി എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥി അടൂര്‍ ആനന്ദപ്പള്ളി അഖില്‍ നിവാസില്‍ അശ്വിന്, ആനന്ദപ്പള്ളി ശ്രീനിലയത്തില്‍ അക്ഷയ്, ആനന്ദപ്പള്ളി വൈഷ്ണവത്തില്‍ ശ്രീരാഗ് എന്നിവരെ പന്തളം മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് റ്റി.ഡി. ബൈജു, സിപിഎം അടൂര്‍ ഏരിയാ സെക്രട്ടറി പി.ബി. ഹര്‍ഷകുമാര്‍, പെരുമ്പുളിക്കല്‍ രാജേഷ്, തട്ടയിലെ പെട്രോള്‍ പമ്പുടമ രവിശങ്കര്‍, പറപ്പെട്ടി മണലാടിയില്‍ ചന്തു എന്നു വിളിക്കുന്ന ചന്ദ്രന് പിള്ള എന്നിവരുടെ നേതൃത്വത്തിലുള്ള ഇരുപതോളം വരുന്ന ഗുണ്ടാസംഘം അടൂര്‍ താലൂക്ക് ആശുപത്രിയില്‍ വച്ച് ഇവരെ ആക്രമിക്കുകയായിരുന്നു. ഈ സമയം മുപ്പതോളം പേരടങ്ങുന്ന സിപിഎം സംഘം ആശുപത്രിക്കു പുറത്തും സംഘടിച്ചിട്ടുണ്ടായിരുന്നു.
അവിടെയുണ്ടായിരുന്ന കൊടുമണ്‍ എസ്ഐയെയും സംഘത്തെയും തെള്ളി മാറ്റിയാണ് അക്രമം അഴിച്ചു വിട്ടത്. അടൂര്‍ പോലീസുംകൂടി എത്തിയാണ് ഇവരെ അക്രമികളില്‍ നിന്നും രക്ഷപ്പെടുത്തിയത്. അവിടെ നിന്നും രക്ഷപെട്ട മൂന്നു പേരും പന്തളത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: