കാസര്‍കോട്: കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ 8-ാംസ്ഥാപക ദിനാഘോഷവും, സ്ഥാപക ദിന പ്രഭാഷണവുംനാളെ വൈകിട്ട് 6 മണിക്ക് പെരിയ തേജസ്വിനി ഹില്‍സ് ക്യാംപസില്‍ സംഘടിപ്പിക്കും. സര്‍വ്വകലാശാല ചാന്‍സിലര്‍ പദ്മഭൂഷണ്‍ പ്രൊഫസര്‍ (ഡോ.) വി.എല്‍.ചോപ്ര അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വൈസ് ചാനസിലര്‍ പ്രൊഫസര്‍ (ഡോ.)ജി. ഗോപകുമാര്‍ സര്‍വ്വകലാശാലയുടെ സംക്ഷിപ്ത റിപ്പോര്‍ട്ട് അവതരിപ്പിക്കും.
കേന്ദ്ര ഇലക്ട്രോണിക്സ്-വിവരസാങ്കേതിക വകുപ്പ് അഡീഷണല്‍ സെക്രട്ടറിയും കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്‍ഡ്യാ മിഷന് മേധാവിയുമായഡോ.അജയ്കുമാര്‍ ഐ.എ.എസ് സ്ഥാപക ദിന പ്രഭാഷണം നടത്തും.
ചടങ്ങില്‍ സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ.എ.രാധാകൃഷ്ണന് നായര്‍ സ്വാഗതവും ഡോ.രാജേന്ദ്ര പിലാങ്കട്ട നന്ദിയും പ്രകടിപ്പിക്കും. തുടര്‍ന്ന് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അദ്ധ്യാപേകത രജീവനക്കാരും അവതരിപ്പിക്കുന്ന വിവിധ സാംസ്കാരിക പരിപാടികളുമുണ്ടായിരിക്കും.
പത്രസമ്മേളനത്തില്‍ സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ.എ.രാധാകൃഷ്ണന് നായര്‍, സ്കൂള്‍ ഓഫ് മെഡിസിന് ആന്റ് പബ്ലിക് ഹെല്‍ത്തിന്റെ ഡീനും സ്ഥാപക ദിനാഘോഷ സംഘാടക സമിതി കോ-ഓര്‍ഡിനേറ്ററുമായ ഡോ.രാജേന്ദ്ര പിലാങ്കട്ട, മീഡിയ റിലേഷന്‍സ് ഓഫീസര്‍ ഡോ.റ്റി.കെ.അനീഷ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: