തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസില്‍ കേസ് ഡയറി കോടതി തിരിച്ചയച്ചു. തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി എ. ബദറുദ്ദീനാണ് കേസ് ഡയറി തിരിച്ചയച്ചത്.
വിജിലന്‍സ് കേസുകള്‍ സംബന്ധിച്ച് കേരള ഹൈക്കോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാനിരിക്കെയാണ് കേസ് ഡയറി തിരിച്ചയച്ചത്. കേസ് മെയ് 18 ലേക്ക് മാറ്റി. അന്വേഷണ പുരോഗതി വിലയിരുത്താനാണ് കേസ് ഡയറി ഹാജരാക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നത്. തുടര്‍ന്ന് വിജിലന്‍സ് കേസ് ഡയറി ഹാജരാക്കുകയായിരുന്നു.
















