കല്‍പ്പറ്റ: വൈദികന്‍ ഫാ: റോബിന്‍ വടക്കുംഞ്ചേരിയുടെ പീഡനത്തിനിരയായി പതിനാറുകാരി പ്രസവിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് മാനന്തവാടി രൂപത. ഫെബ്രുവരി 28ന് രൂപത കാര്യാലയത്തില്‍ നിന്ന് ഇടവകക്ക് നല്‍കിയ കുറിപ്പിലാണ് മാപ്പപേക്ഷ.
നിങ്ങളുടെ വേദന ഞാന്‍ പൂര്‍ണ്ണമായ് ഉള്‍കൊള്ളുന്നു. അത് എന്റെയും ദു:ഖമാണ്. എല്ലാം നമുക്ക് ദൈവ സമക്ഷം സമര്‍പ്പിക്കാം. ഇടവകക്ക് ഉണ്ടായ ആദ്ധ്യാത്മിക നഷ്ടവും ആത്മാഭിമാന ക്ഷതവും ആര്‍ക്കും വിവരിക്കാന്‍ കഴിയാത്തതാണെന്നും ഇതില്‍ പറയുന്നു. പുതിയ വികാരിയെ നിയമിക്കുന്നതായും കത്തിലുണ്ട്.
















