കാഞ്ഞങ്ങാട്: കെഎസ്ടിപി റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിര്‍മ്മിച്ച ഓവുചാലിനരികില്‍ സ്വകാര്യ കെട്ടിടയുടമയുടെ സെപ്റ്റിക് ടാങ്ക് നിര്‍മ്മാണം. കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരി നാഷണല്‍ റേഡിയോ ഇലക്ട്രോണിക്ക് കടയ്ക്ക് മുന്നിലാണ് നഗരസഭ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായി നിര്‍മ്മാണം നടന്നിട്ടുള്ളത്. കെട്ടിടങ്ങള്‍ക്ക് അനുമതി നല്കുമ്പോള് തന്നെ സെപ്റ്റിക് ടാങ്കിന്റെ സ്ഥാനം നിര്ണ്ണയിക്കപ്പെടറുണ്ട്. എന്നാല്‍ നേരത്തെ നിര്‍മ്മിക്കപ്പെട്ട കെട്ടിടത്തിനുമുന്നിലാണ് ഇപ്പോള്‍ അനധികൃത നിര്‍മ്മാണം നടന്നിട്ടുള്ളത്. ഒരു പരിധി കഴിഞ്ഞാല്‍ സെപ്റ്റിക് ടാങ്കിലെ മാലിന്യങ്ങള്‍ ഓവുചാലിലേക്ക് കടത്തിവിടാന്‍ പാകത്തില്‍ ദ്വാരങ്ങള്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് സമീപത്തെ ടെമ്പോ ഡ്രൈവര്‍മാര്‍ പറയുന്നത്. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് വാര്‍ഡ് പ്രതിനിധീകരിക്കുന്ന കൗണ്‍സിലറുടേയും മുനിസിപ്പല്‍ ചെയര്‍മാന്റേയും ശ്രദ്ധയിയില്‍ പെടുത്തിയെങ്കിലും ആരോഗ്യവകുപ്പ് അധികൃതര്‍ വന്നു നോക്കിയതെല്ലാതെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പരിസരവാസികള്‍ ആരോപിക്കുന്നു. ഇപ്പോള്‍ ആരും ശ്രദ്ധിക്കപ്പെടാതിരിക്കാന്‍ പലക വെച്ച് മണ്ണിട്ട് മൂടിയിക്കുകയാണ് ഇതെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: