Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അറിവ് തെറ്റി ഉപയോഗിച്ച ശംബൂകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 11:38 pm IST
in Samskriti

ചാതുര്‍വര്‍ണ്യം, ഒരു കാലഘട്ടത്തിന്റെ സാമൂഹിക ജീവിതത്തിന്റെ ക്രമാത്മകതയുടെ പ്രകടീകരണമായിരുന്നു. തൊഴിലടിസ്ഥാനത്തില്‍ ഇന്നുള്ള വിഭജനത്തിന്റെ കുറേക്കൂടി ശാസ്ത്രീയമായ സമീപനവുമായിരുന്നു അത്. സ്വന്തം മേഖലയില്‍ മികവു പുലര്‍ത്തുകയും, അതേസമയം മറ്റു തൊഴില്‍ മേഖലകളില്‍ കൂടുതല്‍ തലയിടാതിരിക്കുകയും ചെയ്യുമ്പോള്‍, സമൂഹജീവിതത്തിന് ഒരു അലിഖിത വ്യവസ്ഥയും ക്രമവും തീര്‍ച്ചയായും ഉണ്ടായിരിക്കും. സ്വന്തം തൊഴില്‍ പ്രതിബദ്ധതയോടെ ചെയ്യുകയും അതില്‍ സന്തോഷവും അഭിമാനവും കണ്ടെത്തുകയും ചെയ്യുന്നതോടൊപ്പം, സമൂഹത്തിന്റെ പൂര്‍ണ പിന്തുണയും ഓരോ വിഭാഗത്തിനും ലഭിച്ചു. ക്രമം വിമര്‍ശിക്കപ്പെടുമ്പോഴാണ് അക്രമം ഉടലെടുക്കുന്നത്. പില്‍ക്കാലത്ത് വ്യക്തിസ്വാര്‍ത്ഥതകള്‍ വര്‍ണ്ണാശ്രമത്തിന് മൂല്യച്യുതിയും അഭംഗിയും സമ്മാനിച്ചുവെന്നതും ചരിത്രസത്യം തന്നെയാണ്. തൊഴിലിന്റെ മഹത്വം തൊട്ടറിഞ്ഞ്, അത് കാലത്തിലൂടെ നിലനിര്‍ത്താന്‍ ഭാരതത്തിന് കഴിഞ്ഞുവെങ്കില്‍, അതിന്റെ പിന്നില്‍ ഈ ശാസ്ത്രീയത ഉണ്ടായിരുന്നു എന്നതാണ് കാരണം. ഇന്ന് കുലത്തൊഴിലുകള്‍ അന്യം വന്ന്, പാരമ്പര്യ തൊഴിലുകള്‍ക്കും കുടില്‍ വ്യവസായങ്ങള്‍ക്കും കുലജീവനധര്‍മ്മത്തിനും മാറ്റു കുറഞ്ഞുവരുന്നു.

ബ്രഹ്മത്തെ അറിയാന്‍ വേണ്ടി പ്രപഞ്ച വിജ്ഞാനത്തില്‍ ഗവേഷണം നടത്തിയവരായിരുന്നു പണ്ട്, ബ്രാഹ്മണര്‍. അറിവിന്റെയും ഈശ്വരാന്വേഷണത്തിന്റെയും വഴികള്‍ താണ്ടിക്കൊണ്ട്, ആ അറിവിനെ സമൂഹത്തിന് പകര്‍ന്നുകൊടുക്കാനുള്ള ദൗത്യം അവര്‍ക്കു തന്നെയായിരുന്നു. മനനവും മന്ത്രവും ക്രിയാമാര്‍ഗ്ഗങ്ങളുമായി, രാഷ്‌ട്രത്തെ സംശുദ്ധമാക്കാനും, ധാര്‍മ്മികമായ സൂചനകളും നിര്‍ദ്ദേശങ്ങളും നല്‍കി രാജഭരണത്തെ ധാര്‍മികവല്‍ക്കരിക്കാനുമാണ് ബ്രാഹ്മണര്‍ ശ്രമിച്ചത്. ബ്രാഹ്മണ കുലത്തിന്റെ അധഃപതനം, വരാനിരിക്കുന്ന അധാര്‍മികതയുടെയും, ധൈഷണികമൂല്യശോഷണത്തിന്റെയും ഭരണത്തിന്റെയും സമൂഹത്തിലും സംഭവിക്കാവുന്ന അമാന്യമായ ആശയക്കലര്‍പ്പിന്റെയും മുന്നോടിയായിട്ടാണ് വ്യാഖ്യാനിക്കപ്പെട്ടിരുന്നത്.

രാമായണത്തിലെ കഥാസന്ദര്‍ഭങ്ങളില്‍ ഏറ്റവുമധികം വിമര്‍ശന ശരങ്ങള്‍ ഏറ്റുവാങ്ങിയത് ശംബൂകവധമാണ്. പ്രത്യേകിച്ച്, ഇന്ന് ഹൈന്ദവ സംസ്‌കാരത്തില്‍ കുറ്റങ്ങളും കുറവുകളും മാത്രം കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ കയറിപ്പറ്റാവുന്നതാണ് ശംബൂകന്റെ വിഷയം. അധ്യാത്മ രാമായണത്തിലെ കഥയില്‍, അയോധ്യയിലെ ഒരു ബ്രാഹ്മണ ബാലന്‍ അകാലത്തില്‍ മരിച്ചപ്പോള്‍ പിതാവായ ബ്രാഹ്മണന്‍ ശ്രീരാമനെ സമീപിച്ച് സങ്കടമുണര്‍ത്തുന്നതായി കാണുന്നു. രാജ്യത്തിലെവിടെയോ അധര്‍മ്മത്തുടക്കമുണ്ടെന്നാണ് അദ്ദേഹത്തിന്റെ സൂചന. ശൂദ്ര വിഭാഗത്തിലെ ശംബൂകന്‍, തന്റെ തൊഴില്‍ മേഖലയില്‍ നിന്നുമാറി, ക്രമഭംഗത്തിലൂടെ തപസ്സനുഷ്ഠിക്കുന്നുവെന്ന ആരോപണം കേട്ട ശ്രീരാമന്‍ നാലുദിക്കിലേക്കും യാത്ര നടത്തുകയാണ്. ആദ്യത്തെ മൂന്നു ദിശയിലും യാത്ര നടത്തിയ ശ്രീരാമന് ധര്‍മ്മത്തെറ്റുകള്‍ ഒരിടത്തും കാണാനാകുന്നില്ല. അവസാനദിശയിലെ പ്രയാണത്തിലാണ്, തലകുത്തനെ നിന്നുകൊണ്ട് തീവ്രതപസ്സനുഷ്ഠിക്കുന്ന ശംബൂകനെ കാണുന്നത് സാമൂഹ്യക്രമഭംഗത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീരാമന്‍ അദ്ദേഹത്തെ വധിക്കുകയും ചെയ്യുന്നു. തൈലത്തോണിയിലിട്ട് സംരക്ഷിച്ച ബ്രാഹ്മണ ബാലന്റെ മൃതദേഹത്തിന് (പണ്ടേ അങ്ങനെ ചെയ്യാനുള്ള ശാസ്ത്രീയജ്ഞാനം ഉണ്ടായിരുന്നു എന്നോര്‍ക്കുക!) ജീവന്‍ തിരിച്ചുകിട്ടുകയും ചെയ്യുന്നു.

ഇത് പ്രതീകാത്മകമായ ഒരു സംഭവചിത്രമാണ്. തപസ്സ് അനുഷ്ഠിക്കുന്നത്, അറിവിന്റെ പാഠങ്ങള്‍ പടിപടിയായി സ്വായത്തമാക്കിയശേഷമായിരിക്കണം. തപസ്സ് അറിവിന്റെ ആറാം പടിയിലേക്കാണ് നയിക്കേണ്ടത്. പക്ഷെ ക്രമാനുഗതമല്ലാത്ത ജ്ഞാനസിദ്ധി അപകടകരമാണ്. ഇന്ന് ”ബുദ്ധിജീവി സമൂഹം, മനുസ്മൃതിയെ ഒരു ശ്ലോകത്തിന്റെ അവസാനവരി മാത്രം പൊലിപ്പിച്ചെടുക്കുന്നതും അതിന്റെ മാത്രം പേരില്‍ സ്ത്രീയ്‌ക്ക് സ്വാതന്ത്ര്യമില്ലയെന്ന് ഉദ്‌ഘോഷിക്കുന്നതും കേള്‍ക്കാറില്ലേ?! പെട്ടെന്നൊരു ജ്ഞാനത്തിലേക്ക് കടക്കാന്‍, നമുക്കര്‍ഹതയില്ല. അത് വളയമില്ലാതെ ചാടലായിരിക്കും. അപ്പോള്‍ പ്രാഥമിക പരിശീലനങ്ങളോ, അധ്യായങ്ങളോ, ആ കാലത്ത് അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. തപസ്സ്, ഏകാഗ്ര ചിന്തയിലൂടെ തലചൂടാവലാണ്; തലപുകഞ്ഞാലോചിക്കലാണ്; മനനത്തിന്റെ ഉച്ചസ്ഥായിയില്‍ ചില കണ്ടെത്തലുകളില്‍ എത്തലാണ്; വെളിപാടുപോലെ അറിവന്റെ ചില മേഖലകള്‍ തുറക്കലുമാണ്. ഇതനുസരിച്ചാണ്, ഈ ജ്ഞാനത്തെ ബ്രാഹ്മണ്യത, സമൂഹത്തിന് ക്രിയാത്മകതയും പുരോഗമനാത്മകവുമായ മുന്നേറ്റത്തിന് സമര്‍പ്പിച്ചതും.

ശംബൂകന്റെ പ്രശ്‌നം, അദ്ദേഹം തലകീഴായിട്ടാണ് തപസ്സു ചെയ്യുന്നത്. അതാകട്ടെ തലകീഴായി സമൂഹത്തെ കാണുന്ന അവസ്ഥയുമാണ്. രാമരാജ്യത്തിന്റെ ധാര്‍മ്മിക സമൂഹത്തില്‍ തലകീഴായി തപസ്സു ചെയ്യുന്ന ശംബൂകന്‍, അത് തലകീഴായി കാണാനും, അതിലെ ധാര്‍മ്മികവ്യവസ്ഥകളെ തലകീഴാക്കാനും ശ്രമിക്കുന്നതിന്റെ പ്രതീകമാണ്. ഒരു മനുഷ്യായുസ്സുകൊണ്ടും ത്യാഗംകൊണ്ടും ശ്രീരാമന്‍ ഉണ്ടാക്കിയെടുത്ത രാമരാജ്യത്തെ, തലകീഴാക്കി മറിച്ചിടാനും, ധര്‍മ്മത്തിനു പകരം അധര്‍മ്മം വളര്‍ത്താനും മാത്രമേ ശംബൂക തപസ്സ് ഉപകരിക്കൂ. സമൂഹവിരുദ്ധമായ ഒരു പൊളിച്ചെഴുത്തായിരിക്കും ഫലം. ഇന്ന് വിപ്ലവത്തിന്റെയും മറ്റും പേരില്‍, നമ്മുടെ സൂഹത്തെ തലകീഴ്‌മേല്‍ മറിച്ചിടാനും ധര്‍മ്മത്തെ അപഹസിച്ച് പാര്‍ശ്വവല്‍ക്കരിക്കാനും ശ്രമിക്കുന്ന ദേശദ്രോഹശക്തികളെ ഈയവസരത്തില്‍ ഓര്‍മ്മിക്കുന്നതും നന്നായിരിക്കും. സംസ്‌കാരവും ധാര്‍മ്മികതയും എതിര്‍ക്കുകയും വിഘടനവാദവും അധര്‍മ്മവും നട്ടുപിടിപ്പിക്കുകയും ചെയ്യുന്ന സാമൂഹ്യവിരുദ്ധത ഇന്ന് ഏറെ പ്രകടമാണല്ലൊ.

ശംബൂകനെപ്പോലൊരു തലകീഴായ സമീപനം, സമൂഹവ്യവസ്ഥിതിയെ തകിടം മറിക്കാനാണ് എന്ന ഉത്തമബോധ്യമാണ് ശ്രീരാമനെ ശംബൂകവധത്തിന് പ്രേരിപ്പിക്കുന്നത്. അവിടെ ശൂദ്രതപസ്സല്ല, മറിച്ച് തലകീഴായ തപസ്സിലൂടെ തലകീഴായ സമൂഹവീക്ഷണം സംജാതമാകുന്നതാണ് വധത്തിന്റെ കാരണം. സമൂഹത്തെ ശുദ്ധീകരിക്കാനും നവീകരിക്കാനുമാണ് അറിവ് ഉപയോഗിക്കേണ്ടത്. അത് നിലവിലെ സംസ്‌കാരത്തെയും ആചാരത്തെയും തകിടം മറിക്കാനായിരിക്കരുത്, എന്ന ഓര്‍മ്മപ്പെടുത്തലാണ് ശ്രീരാമന്‍ ചെയ്യുന്നത്. രാമരാജ്യം, തലതിരിഞ്ഞ് രാവണരാജ്യമാകാതിരിക്കാനുള്ള പ്രതിരോധം കൂടിയായിരുന്നു അത്. അതുകൊണ്ടുതന്നെ, ശംബൂകവധം ധാര്‍മ്മികമായ ആവശ്യവുമായിരുന്നു. അധര്‍മ്മത്തെ ശ്രീരാമന്‍ കണ്ടെത്തിയത്, അറിവിന്റെ തെറ്റായ ഉപയോഗത്തിലായിരുന്നുവെന്ന് ചുരുക്കം.

ഇന്ന് സംസ്‌കാരത്തെ പൊളിച്ചെഴുതാന്‍ ശ്രമിക്കുന്ന രാഷ്‌ട്രീയക്കാരും ‘സാംസ്‌കാരിക’ നായകരും നമ്മുടെ നാട്ടില്‍ സുലഭമാണ്. തെറ്റിനെ ന്യായീകരിക്കുന്നതിലൂടെ അവര്‍ നന്മയെ അരിഞ്ഞെറിയുകയുമാണ് ചെയ്യുന്നത്. വടക്കന്‍ പാട്ടിലെ, കടത്തനാടന്‍ കഥാപാത്രമായ ചതിയന്‍ ചന്തുവിനെ നല്ലവനായി ചിത്രീകരിച്ച് (ഒരു വടക്കന്‍ വീരഗാഥ) എംടിയും ചെയ്തത് മറ്റൊന്നല്ല. ശബരിമല സ്ത്രീയാത്ര വിവാദവും, ആചാരങ്ങള്‍ക്കെതിരായ സമീപനങ്ങളും, പുരാണകഥാപാത്രങ്ങളുടെ അനവസരത്തിലുള്ള ദുര്‍വ്യാഖ്യാനങ്ങളും ഒക്കെത്തന്നെ, സംസ്‌കാരത്തിന്റെ നേര്‍ത്തുടര്‍ച്ചയിലേക്കുള്ള അവിഹിതമായ കടന്നുകയറ്റമാണ്. ഇന്ന് രാഷ്‌ട്രീയ-സാംസ്‌കാരിക ശംബൂകന്മാര്‍, ഭാരതീയ സംസ്‌കാരത്തെ തലകീഴാക്കി തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍, ശംബൂകവധത്തിന്റെ പൊരുള്‍ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. സമൂഹത്തിലുണ്ടാകാനിടയുള്ള അലോസരപ്പെടുത്തുന്ന പരിവര്‍ത്തനങ്ങള്‍ക്കെതിരെ, സംസ്‌കാര ദൃഢീകരണം ഉറപ്പുവരുത്തുകയാണ്, ശംബൂകവധത്തിലൂടെ ശ്രീരാമന്‍ ചെയ്യുന്നത്. (9447309021)

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

Kerala

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

India

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

India

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍
Kerala

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

പുതിയ വാര്‍ത്തകള്‍

നിതിൻ രാജിന്റെ ആത്മഹത്യ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു

ഇതിഹാസ ഗായിക വിടപറയുമ്പോള്‍

സ്വയം സേവകരെ കാണാൻ ആഗ്രഹിച്ചു, പക്ഷേ…

വൈറൽ താരത്തെ കേരളത്തിലെത്തിച്ച് വിവാഹം നടത്തിയ സംഭവം: രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ച് വിശ്വഹിന്ദു പരിഷത്ത്

ആശാ ഭോസ്ലെ; ഭാവവൈവിധ്യങ്ങളുടെ സുഗന്ധം

നിതിൻ രാജിന്റെ മരണം: ജാതി അധിക്ഷേപം മറയ്‌ക്കാൻ ശ്രമം, പോലീസിൽ നിന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്ന് കുടുംബം

‘ഞാൻ അജ്മീറിലാണ് മോണാലിസ ഒളിച്ചോടി’യെന്ന് വീഡിയോയുമായി ഫർമാൻ, ഒളിപ്പിച്ചതെന്ന് കുടുംബം: ഇനി ആടുമേയ്‌ക്കാൻ പോകുമോ എന്ന് സോഷ്യൽ മീഡിയ

റിയാദ് എയർ എൻഡിസി കണ്ടന്റ് വെർട്ടെയിൽ പ്ലാറ്റ്ഫോമിൽ ലൈവ്; ആഗോള വിതരണ ശൃംഖല വിപുലീകരണത്തിൽ നിർണായക നേട്ടം

കണ്ണൂരിൽ വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ പീഡിപ്പിച്ച പള്ളി വികാരി അറസ്റ്റിൽ: അഖിൽ ജോഷി കേസൊതുക്കാൻ സമ്മർദ്ദം ചെലുത്തുന്നുവെന്ന് കുടുംബം

ഗർഭിണിയായിരിക്കേ വീട്ടിൽ നിന്ന് ഇറക്കി വിട്ടു”;16ാം വയസിൽ പ്രണയ വിവാഹം,ആദ്യ വിവാഹത്തെക്കുറിച്ച് ആശ ഭോസ്‌ലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.