പന്തളം: പന്തളം ബ്ലോക്ക് പഞ്ചായത്തിലെ 2017-18ല്‍ 4.44 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് ജില്ലാ പ്ലാനിംഗ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചു. മുന്‍തൂക്കം നല്‍കിയിട്ടുള്ള സമഗ്ര കുടിവെള്ള പദ്ധതികള്‍ക്ക് 1.35 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
പൊതുവിഭാഗത്തില്‍ 24.1 ലക്ഷം രൂപ, പട്ടികജാതി മേഖലയുടെ സമഗ്ര വികസനത്തിനായി 20.3 ലക്ഷം രൂപ, റോഡുകള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവയ്ക്കായി 1.21 കോടി രൂപ. ആരോഗ്യമേഖലയില്‍ 32 ലക്ഷം രൂപ, ഭിന്നശേഷിക്കാര്‍ക്ക് 23 ലക്ഷം രൂപ, ശുചിത്വ പദ്ധതിക്ക് 24 ലക്ഷം, വനിതകള്‍ക്ക് 44.32 ലക്ഷം രൂപ.
സമഗ്ര ജൈവപച്ചക്കറിക്കൃഷി വികസനത്തിനും നെല്‍ക്കൃഷിക്ക് കൂലിച്ചിലവ്, ക്ഷീരകര്‍ഷകര്‍ക്ക് ഇന്‍സെന്റീവ്, വിവിധ വ്യാവസായിക യൂണിറ്റുകള്‍ എന്നിവക്കായി 72.03 ലക്ഷം രൂപ. പട്ടികജാതി കുട്ടികള്‍ക്ക് മെറിറ്റോറിയസ് സ്കോളര്‍ഷിപ്പിനായി 10 ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്.
വിവിധ ലൈബ്രറികള്‍ക്ക് ഫര്‍ണിച്ചര്‍, ഭിന്നശേഷിക്കാര്‍ക്ക് സ്കോളര്‍ഷിപ്പ്, വൈദ്യുതി ലൈന്‍ നീട്ടല്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: