കാസര്‍കോട്: സംസ്ഥാന പിന്നാക്ക വിഭാഗവികസന കോര്പ്പറേഷന് ഒബിസി-മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുളള ദിശ 2017 രണ്ടാംഘട്ട ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു. അപേക്ഷകര്‍ 18 നും 55 നും ഇടയില്‍ പ്രായമുളളവരായിരിക്കണം. ഒബിസി വിഭാഗത്തില്‍പെട്ടവരുടെ കുടുംബവാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 98,000 രൂപയിലും നഗരപ്രദേശങ്ങളില്‍ 1,20,000 രൂപയിലും താഴെയായിരിക്കണം. മതന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവര്‍ക്ക് വരുമാനപരിധി പരമാവധി ആറുലക്ഷം രൂപ വരെയാണ്. ഒ ബി സി വിഭാഗക്കാര്‍ക്ക് 10 ലക്ഷം രൂപ വരെയും മതന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവര്‍ക്ക് 30 ലക്ഷം രൂപവരെയും വായ്പ ലഭിക്കും. പലിശ നിരക്ക് ആറു മുതല്‍ എട്ട് ശതമാനം വരെ മാത്രം.
മെഡിക്കല്‍ ക്ലിനിക്, വെറ്ററിനറി ക്ലിനിക്, ഫിറ്റ്നെസ്സ് സെന്റര്‍, മെഡിക്കല്‍ ലബോറട്ടറി, സിവില്‍ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍സി, ബ്യൂട്ടിപാര്‍ലര്‍, എഞ്ചിനീയറിംഗ് വര്‍ക്ക്ഷോപ്പ്, കമ്പ്യൂട്ടര്‍ ട്രെയിനിംഗ് സെന്റര്‍, സോഫ്റ്റ് വെയര്‍ കണ്‍സള്‍ട്ടന്‍സി, ഫാം നഴ്സറി, ഡയറി ഫാം, ഗോട്ട്ഫാം, ഡിജിറ്റല്‍ സ്റ്റുഡിയോ, വീഡിയോ പ്രൊഡക്ഷന്‍ യൂണിറ്റ്, എഡിറ്റിംഗ് സ്റ്റുഡിയോ, ആട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ്, റെഡിമെയ്ഡ് ഗാര്‍മെന്റ്സ് യൂണിറ്റ്, ഫുഡ് പ്രോസസ്സിംഗ്, മിനി ടൂറിസം യൂണിറ്റുകള്‍, ബേക്കറി, റസ്റ്റോറന്റുകള്‍, ടാക്സി, പിക്കപ്പ് വാഹനങ്ങള്‍ തുടങ്ങിയ ലാഭക്ഷമതയോടെയും നിയമപരമായും നടത്താന്‍ പറ്റുന്ന ഏതു സംരംഭത്തിനും വായ്പ നല്‍കും. താല്‍പ്പര്യമുളളവര്‍ ംംം.സയെരറര.രീാ എന്ന വെബ് സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തണം. യോഗ്യരായവരെ അതാത് ജില്ലകളില്‍ ഏപ്രില്‍ 29 ന് ദിശ 2017സംരംഭകത്വ വര്‍ക്ക് ഷോപ്പിലേക്ക് ക്ഷണിക്കും. ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഏപ്രില്‍ 15 നകം നടത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: