ബോധം അറിവാണ്. ധര്‍മ്മം സല്‍പ്രവര്‍ത്തിയാണ്. ഈ അവസ്ഥയില്‍ തന്നെത്താന്‍ ത്യജിച്ച് അറിവുകേടിലും അധര്‍മ്മത്തിലും ജീവിച്ചു നരകം അനുഭവിക്കുന്ന നരന്മാരെ, സത്യത്തെയും ധര്‍മ്മത്തെയും കൊണ്ട് അറിവുകേടിനെയും അധര്‍മ്മത്തെയും നിശ്ശേഷം ഭസ്മീകരിച്ച് അവരില്‍ സത്യത്തെയും ധര്‍മ്മത്തെയും സ്ഥാപിച്ച് സമാധാനം എന്ന നിത്യശാന്തി നല്‍കി രക്ഷിക്കുന്നതിനുള്ള ബോധമാകുന്നു സത്യം. അതു തന്നെ ഖഡ്ഗി. സല്‍ക്കര്‍മ്മമാകുന്നു യുദ്ധം.
അതു തന്നെ ധര്‍മ്മം. ഇത് മനുഷ്യരുടെ അറിവിലും പ്രവൃത്തിയിലും അവതരിപ്പിക്കുന്നതാകുന്നു അവതാരം. അറിവുകേടും അധര്‍മ്മവുമാകുന്നു കലി. അതിനെ വധിക്കുന്ന ഖഡ്ഗിയാകുന്നു സത്യധര്‍മ്മം. ഇതു തന്നെയാണ് കലിയുഗത്തില്‍ ഖഡ്ഗി അവതരിക്കും എന്നു പറയുന്നത്. നിത്യശാന്തിയുണ്ടായാല്‍ ആശ്വാസം കൊണ്ടുണ്ടാകുന്ന ആനന്ദം കൊടുംകാറ്റു പോലെയാണ.് ഹൃദയശുദ്ധിയില്‍ നിന്നു വര്‍ഷിക്കുന്ന ജ്ഞാനം പെരുമഴ പോലെയാണ്.
ഈ അവസ്ഥയില്‍ നിന്നുത്ഭവിക്കുന്ന ശക്തി വെള്ളിടിപോലെയാണ്. സുഖമാകുന്ന സ്‌നേഹം തേന്‍കട്ടയിലും കവിയുന്നു. ഇതിനാല്‍ മനുഷ്യലോകത്തിന് ഏതു കാലത്തും സ്ഥിരപ്പെട്ടിരിക്കുന്ന ഈ നന്മ, മുത്തു രത്‌നങ്ങളിലും വിലയേറിയത് എന്തെന്നു വര്‍ണ്ണിക്കേണ്ടു. കണ്ടറിഞ്ഞു പ്രവര്‍ത്തിച്ചനുഭവിക്കുന്നതിന് കേള്‍ക്കുവിന്‍, അറിയുവിന്‍, പ്രവര്‍ത്തിക്കുവിന്‍, അനുഭവിക്കുവിന്‍. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
















