തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ കുളങ്ങളും സംരക്ഷിക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ ഫണ്ടിന്റെ കാര്യത്തില്‍ ഒരു കുറവും ഉണ്ടാവില്ല. ഇതിന് ജനപങ്കാളിത്തം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭയില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കെഎസ്‌ആര്‍ടിസി ബസുകളില്‍ വികലാംഗര്‍ എന്ന പദം ഒഴിവാക്കി ഭിന്നശേഷിക്കാന്‍ എന്ന് തിരുത്താനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സഭയെ അറിയിച്ചു.
സംസ്ഥാനത്ത് ജൈവപച്ചക്കറികള്‍ വിറ്റഴിക്കുന്നതിനായി ഈ വിഷുവോടുകൂടി 1086 ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കുമെന്ന് കൃഷിമന്ത്രി സുനില്‍കുമാര്‍ നിയമസഭയെ അറിയിച്ചു. ജൈവ പച്ചക്കറികള്‍ക്ക് സബ്‌സിഡി ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















