കൊച്ചി : കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നില്ലെന്നും അതിനായുള്ള വ്യവസ്ഥകളോട് താല്പര്യമില്ലെന്നും നടന്‍ വിനായകന്‍. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിനായകന്‍.
ഈ വര്‍ഷത്തിന്റെ ആരംഭം മുതല്‍ പല അവാര്‍ഡുകള്‍ പ്രഖ്യാപിക്കുമ്പോഴും കമ്മട്ടിപ്പാടത്തിലെ ഗംഗ ചര്‍ച്ചാ വിഷയമായിരുന്നു. നിരവധി വാദങ്ങളും, ചോദ്യങ്ങളും അതിന്റെ പേരിലുയര്‍ന്നു. എന്നാല്‍ അവാര്‍ഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.
















