Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സുഖ ദുഃഖങ്ങള്‍ അനുഭവിക്കുന്ന മനുഷ്യര്‍ക്ക് എങ്ങനെ ഭജിക്കാന്‍ കഴിയും? (7-28)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 11:32 am IST
in Samskriti

കഴിഞ്ഞ ജന്മങ്ങളില്‍ ദുഷകര്‍മ്മങ്ങള്‍ ചെയ്ത് പാപം നേടി, ഈ ജന്മത്തില്‍ സത്കര്‍മ്മങ്ങള്‍ ചെയ്ത് കിട്ടിയ പുണ്യംകൊണ്ട് ആ പാപ സമൂഹത്തെ നശിപ്പിക്കുന്നു. ധര്‍മ്മശാസ്ത്ര നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് മദ്യപാനം, മാംസഭക്ഷണം, പരസ്ത്രീ ബന്ധം, വഞ്ചന, കൊല, നിരീശ്വരവാദ പ്രചാരണം മുതലായ ദുഷ്‌കര്‍മ്മങ്ങള്‍ ചെയ്ത് പാപം നേടിയ മനുഷ്യര്‍ക്ക് ആത്മീയ ജീവിതമാര്‍ഗ്ഗത്തില്‍ പ്രവേശിക്കണമെന്ന് തോന്നുകയില്ല. പിന്നെ എങ്ങനെ ശ്രീകൃഷ്ണഭഗവാനെ സ്‌നേഹപൂര്‍വം സേവിക്കുക എന്ന പരമവും ഉന്നതവുമായ മാര്‍ഗത്തില്‍ പ്രവേശിക്കുവാന്‍ കഴിയും? പുണ്യകര്‍മ്മങ്ങള്‍ ചെയ്താല്‍ പാപം നശിക്കും. പക്ഷേ പാപകര്‍മ്മവാസന-വീണ്ടും വീണ്ടും പാപകര്‍മ്മങ്ങള്‍ ചെയ്യാനുള്ള ആഗ്രഹം-നശിക്കുകയില്ല. അത് നശിക്കാന്‍ യഥാര്‍ത്ഥ പുണ്യകര്‍മ്മങ്ങള്‍ തന്നെ ചെയ്യണം.

യഥാര്‍ത്ഥ പുണ്യകര്‍മ്മങ്ങള്‍ ഏതാണ്?

പുണ്യകര്‍മ്മങ്ങള്‍ എന്നുപറയുമ്പോള്‍, തപസ്സ്, ദാനം, ഉപവാസാദി വ്രതങ്ങള്‍, തീര്‍ത്ഥയാത്ര തുടങ്ങി വേദങ്ങളിലും സ്മൃതികളിലും നിര്‍ദ്ദേശിച്ച പുണ്യകര്‍മ്മങ്ങളുടെ ഓര്‍മ്മയാണ് നമ്മുടെ മനസ്സിലേക്കു വരുന്നത്. സത്വഗുണപ്രധാനങ്ങളായ കര്‍മ്മങ്ങളാണ് ഇവ. എങ്കിലും രജോഗുണത്തിന്റെ മാലിന്യം അവയില്‍ കലര്‍ന്നുപോവാന്‍ സാധ്യതയുണ്ട്. ഞാന്‍ കാശിയില്‍ പോയി, ഗംഗാസ്‌നാനം ചെയ്തു എന്ന് അഭിമാനത്തോടെ പറഞ്ഞാല്‍ തീര്‍ത്ഥസ്‌നാനപുണ്യത്തില്‍ വൃഥാഭിമാനത്തിന്റെ മാലിന്യം ചേരുന്നു. പാപം തല്‍ക്കാലം തീര്‍ന്നുവെങ്കിലും, വീണ്ടും പാപം ചെയ്യാനുള്ള വാസന-പ്രേരണ-തുടരും. അക്കാര്യമാണ് മേല്‍പ്പുത്തൂര്‍ ഭട്ടതിരിപ്പാട് നാരായണീയത്തില്‍ പറഞ്ഞത്.

ശ്രുതിസ്മൃതിഭ്യാം വിഹിതാ വ്രതാദയഃ

പുനന്തിപാപം, ന ലുനന്തി വാസനാം

സത്വഗുണം മായയുടെ ഉല്‍പ്പന്നമാകയാല്‍ സാത്വിക കര്‍മ്മങ്ങള്‍ പാപവാസനയെ നശിപ്പിക്കുകയില്ല.

ശ്രീകൃഷ്ണഭഗവാന്‍ നിര്‍ഗണനാണ്-മായയുടെ ത്രിഗുണങ്ങള്‍ക്ക് എത്തിനോക്കാന്‍ പോലും കഴിയാത്ത ദിവ്യവും അതീന്ദ്രിയവുമായ ആത്മീയ ലോകത്തിലാണ് -വൈകുണ്ഠം, ഗോലോകം മുതലായ ലോകങ്ങളിലാണ് ഭക്തന്മാരോടുകൂടി ആനന്ദമായ ലീലകള്‍ ആടുന്നത്. ഭഗവാന്റെ സച്ചിദാനന്ദമയമായ രൂപം, ആഭരണങ്ങളും വസ്ത്രങ്ങളും തിരുനാമങ്ങളും കഥകളും അവതാരങ്ങളും ഉത്തമഭക്തന്മാര്‍ക്കും ഭഗവാന്റെ ആത്മീയഗുണങ്ങള്‍ നിറഞ്ഞവയാണ്. അവയുമായി നിരന്തരബന്ധം നിലനിര്‍ത്തുക എന്നതാണ് ഉത്കൃഷ്ടമായ പുണ്യകര്‍മ്മങ്ങള്‍. ആ ഉത്തമപുണ്യകര്‍മ്മം ചെയ്യുവാന്‍ ഭക്തന്മാരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ഭഗവാനെപ്പറ്റി ജ്ഞാനം നേടുകയും ചെയ്താല്‍-അതാണ് പരമപദം പ്രാപിക്കാനുള്ള ഒരേ ഒരു രാജപാത.

”മഹത്‌സേവാം ദ്വാരയാഹുര്‍ വിമുക്തേഃ

മഹാന്മാരായ ഭഗവദ് ഭക്തന്മാരുമായി കൂടിച്ചേര്‍ന്ന് അവരെ സേവിച്ച് അവരുടെ അനുഗ്രഹവും ഉപദേശങ്ങളും നേടുക. അതുതന്നെയാണ് യഥാര്‍ത്ഥ പുണ്യകര്‍മ്മം.

”അനന്തസേവാതു നികൃന്തതി ദ്വയീം”

എന്ന് മേല്‍പ്പുത്തൂരും പറയുന്നു.

തേ ദ്വന്ദ്വ മോഹനിര്‍മ്മുക്തഃ

സുഖം, ദുഃഖം, സ്‌നേഹം, ദോഷം തുടങ്ങിയ ഭൗതികഭാവങ്ങളില്‍നിന്ന് അവര്‍ മുക്തരായിത്തീരുന്നു. നിര്‍മുക്തഃ – നിതരാംമുക്തഃ -പാപ വാസനയില്‍നിന്നും മോചിതരാവുന്നു. മാത്രമല്ല ദൃഢനിശ്ചയത്തോടെ എന്നെ സേവിച്ചുകൊണ്ടിരിക്കുന്നു.

ശ്രീ ശങ്കരാചാര്യര്‍ പറയുന്നു

”ഏവ മേവ പരമാര്‍ത്ഥ തത്ത്വം,

ന അന്യഥാ” (ഇതുതന്നെയാണ് യഥാര്‍ത്ഥ തത്ത്വം, മറ്റൊന്നുമല്ല)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

Entertainment

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

India

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

New Release

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

New Release

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പുതിയ വാര്‍ത്തകള്‍

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.