ഗ്വാട്ടിമാല സിറ്റി: ഗ്വാട്ടിമാലയില്‍ ചില്‍ഡ്രന്‍സ് ഹോമിലുണ്ടായ അഗ്‌നിബാധയില്‍ 20 കുട്ടികള്‍ മരിച്ചു. അപകടത്തില്‍ 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സാന്‍ ഹോസയിലെ വെര്‍ജിന്‍ ഡി ലാ അസുന്‍സിയോന്‍ ചില്‍ഡ്രന്‍സ് ഹോമിലെ 18 വയസില്‍ താഴെയുള്ള കുട്ടികളാണ് തീപിടുത്തത്തിൽ വെന്ത് മരിച്ചത്. പരിക്കേറ്റവരെ ഗ്വാട്ടിമാല സിറ്റിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗാര്‍ഹിക പീഡനത്തിനിരയായ കുട്ടികളെയും തെരുവില്‍ അലയുന്ന കുട്ടികളെയും പാര്‍പ്പിക്കുന്ന ഷെല്‍ട്ടര്‍ ഹോമിനാണ് തീ പിടിച്ചത്. 400 പേര്‍ക്ക് തമാസിക്കാവുന്ന കെട്ടിടത്തില്‍ 748 കുട്ടികളെയാണ് പാര്‍പ്പിച്ചിരുന്നത്.
ഭക്ഷണവും പരിചരണവും മോശമായതിനെ തുടര്‍ന്ന് കുട്ടികള്‍ പ്രതിഷേധത്തിലായിരുന്നു. തീപിടിത്ത മുണ്ടായതിനു പിന്നാലെ 60 കുട്ടികള്‍ ഇവിടെ നിന്നും രക്ഷപെട്ടു.















