സിലിഗുരി: പശ്ചിമ ബംഗാളിലെ ഉരുളക്കിഴങ്ങു കര്‍ഷകര്‍ക്ക് ദുരിതകാലം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉരുളക്കിഴങ്ങ് ഉത്പാദിപ്പിക്കുന്ന ഇവിടെ വിളവെടുത്ത ഉരുളക്കിങ്ങ് കേടാകാതെ സൂക്ഷിക്കാനുളള കോള്‍ഡ് സ്‌റ്റോറേജ് സംവിധാനമില്ലാത്തതാണ് കാരണം.
പ്രതിവര്‍ഷം 11.5 മില്യണ്‍ ടണ്‍ ഉരുളക്കിഴങ്ങാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ ആകെ 7 മില്യണ്‍ ടണ്ണാണ് സംഭരണ ശേഷി. മുന്‍കൂര്‍ തുക അടച്ചാല്‍ മാത്രമേ കര്‍ഷകര്‍ക്ക് ഉരുളക്കിഴങ്ങ് സംഭരിക്കാന്‍ പറ്റൂ എന്ന അവസ്ഥയാണ്. ഓരോ ടണ്ണിനും 8,000രൂപ മുന്‍കൂര്‍ അടയ്‌ക്കണം. ഇതിനു പുറമേ ഓരോ സീസണിലും 1,250 രൂപ വീതം വേറെയും അടയ്‌ക്കണം.
വാടകയിനത്തില്‍ 1,3602 രൂപയും അടയ്‌ക്കണം. ഇതിനു കഴിയാത്തവരാണ് ഇവിടുത്തെ ഭൂരിഭാഗം കര്‍ഷകരും. എത്രയും പെട്ടന്ന് ഗവണ്‍മെന്റിന്റെ ഇടപെടല്‍ ഇക്കാര്യത്തിലുണ്ടായില്ലെങ്കില്‍ കര്‍ഷകര്‍ തീരാ ദുരിതത്തിലേക്കു കൂപ്പുകുത്തുമെന്ന് നിസ്സംശയം പറയാം.
















