ഇംഫാല്‍: മണിപ്പൂരില്‍ തൗബളില്‍ നിന്ന് മത്സരിച്ച മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മ്മിള പരാജയപ്പെട്ടു. മുഖ്യമന്ത്രി ഒക്രാം ഇബോബി സിങിനോട് 14988 വോട്ടുകള്‍ക്കാണ് ഇറോം ശര്‍മ്മിള പരാജയപ്പെട്ടത്.
ഇറോം തന്നെ രൂപീകരിച്ച പീപ്പിള്‍സ് റീസര്‍ജന്‍സ് ജസ്റ്റിസ് അലയന്‍സ് (പ്രജ )പാര്‍ട്ടി സ്ഥാനാര്‍ഥി ആയാണ് ഇറോം ശര്‍മ്മിള എത്തിയത്. ഇറോമിന് 51 വോട്ടുകള്‍ മാത്രമാണ് നേടാനായത്. അതായത് നോട്ടയെക്കാള്‍ കുറവ് വോട്ടുകളാണ് ഇവര്‍ക്ക് ലഭിച്ചത്. പ്രജ പാര്‍ട്ടിക്കും അക്കൗണ്ട് തുറക്കാനായില്ല.
















