അമൃത്സര്‍: പഞ്ചാബില്‍ വന്‍ മുന്നേറ്റം പ്രതീക്ഷിച്ച് മത്സരിച്ച ആപ്പിന് വേണ്ടത്ര തിളങ്ങാനായില്ല. ഏറ്റവും വലിയ ഒറ്റക്കക്ഷിയായേക്കുമെന്നുവരെ കണക്കുകൂട്ടിയ സാഹചര്യത്തില്‍ നിന്നാണ് എഎപി കൂപ്പുകുത്തിയത്. ചില എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എഎപിക്ക് സാധ്യതയും കല്‍പ്പിച്ചിരുന്നു.
എന്നാല്‍ 22 സീറ്റുമായി മൂന്നാമതായി ഫിനിഷ് ചെയ്യാനൊരുങ്ങുകയാണ് ആപ്. ആം ആദ്മി വലിയ പ്രതീക്ഷ വച്ചിരുന്ന ഗോവയിലും ആദ്യസൂചനകള്‍ പ്രകാരം അവര്‍ക്ക് ഒരു സീറ്റിലും ലീഡ് നേടാന്‍ കഴിഞ്ഞിട്ടില്ല. ഇവിടെ എഎപി ആറ് സീറ്റുകള്‍ വരെ നേടുമെന്നായിരുന്നു പ്രതീക്ഷകള്‍.
















