ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിന് പ്രിയങ്ക ഗാന്ധിയും കാരണക്കാരിയെന്ന് കേന്ദ്ര ടെകസ്‌റ്റൈല്‍സ് വകുപ്പ് മന്ത്രി സ്മൃതി ഇറാനി.
പരാജയത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ മാത്രം കുറ്റപ്പെടുത്തിയാല്‍ പോര മറിച്ച് അതിന് കാരണം പ്രിയങ്ക കൂടിയാണ്- സ്മൃതി ഇറാനി വ്യക്തമാക്കി.
കോണ്‍ഗ്രിസിന്റെ ദയനീയ പ്രകടനത്തിന്റെ പേരില്‍ രാഹുലിനെ മാത്രം കുറ്റപ്പെടുത്തിയാല്‍ അത് അന്യായമായി പോകും. പ്രിയങ്ക തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്ന് ഗുലാം നബി വ്യക്തമാക്കിയിരുന്നു. എന്നാല്‍ രണ്ട് പേരു പരാജയപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രം ഭരിക്കുന്നത് കൊണ്ടാണ് ബിജെപിക്ക് മികച്ച നേട്ടം കൈവരിക്കാനായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
















