അയോധ്യ: പാലും സസ്യാഹാരവും കൊണ്ടൊരു നോമ്പുതുറ. മാംസാഹാരങ്ങളില്ലാതെ വ്യത്യസ്തമായൊരു നോമ്പുതുറയ്‌ക്ക് ഇന്ന് അയോധ്യ വേദിയാകും. സംഘാടകര്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള മുസ്ലിം രാഷ്‌ട്രീയ മഞ്ച് (എംആര്‍എം).
ഗോഹത്യക്കെതിരെ ബോധവത്കരണമെന്ന ലക്ഷ്യത്തോടെയാണ് എംആര്‍എം ഇത്തരമൊരു സംരംഭവുമായി രംഗത്തു വരുന്നതെന്ന് ഉത്തര്‍പ്രദേശ്- ഉത്തരാഖണ്ഡ് ചാപ്ടര്‍ ഇന്‍ ചാര്‍ജ് റയീസ് ഖാന്‍ പറഞ്ഞു.
മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍, മൊറാറി ദാസ് തുടങ്ങിയവര്‍ പങ്കെടുക്കും. അയോധ്യയിലെ പ്രമുഖ വ്യക്തികളെയെല്ലാം ക്ഷണിച്ചിട്ടുണ്ട്. അയോധ്യ പ്രശ്‌നത്തില്‍ കോടതിയെ സമീപിച്ച ഹാഷിം അന്‍സാരിയുടെ മകന്‍ ഇഖ്ബാല്‍ അന്‍സാരിയും ക്ഷണിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്.
















